● ഒരു മാസം മുമ്പാണ് ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയത്
കുമ്പള: (MyKasargodVartha) മാട്ടംകുഴി സ്വദേശിയും ആരിക്കാടി തങ്ങളുടെ വീടിന് സമീപത്തെ താമസക്കാരനുമായ കെ.എം. അബ്ബാസ് (56) കുഴഞ്ഞുവീണു മരിച്ചു. കുമ്പള ടൗണിൽ വെച്ച് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമ്പള ടൗണിലെ പഴയകാല സെൻട്രൽ ഹോട്ടൽ ഉടമ പരേതനായ സിതി - ബീവി ദമ്പതികളുടെ മകനാണ്.
ടൗണിൽ സുഹൃത്തിനോടൊപ്പം സംസാരിച്ചു നിൽക്കവെ അബ്ബാസിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിവരം സുഹൃത്തിനെ അറിയിച്ച് തൊട്ടടുത്ത ആശുപത്രിയിലേക്ക് നടന്നു നീങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സുഹൃത്തും നാട്ടുകാരും ചേർന്ന് കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദുബൈയിൽ 'ദുബൈ കൽത്തപ്പം' എന്നറിയപ്പെടുന്ന കഫെറ്റീരിയയിലെ ജീവനക്കാരനായിരുന്നു കെ.എം. അബ്ബാസ്. ഒരു മാസം മുമ്പ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു.
ഭാര്യ: സക്കീന. മക്കൾ: അജ്മൽ (ദുബൈ), ബിലാൽ (ബഹ്റൈൻ), സെമീറ, സാബിറ, സന, സഫ, സെബി. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ഇബ്രാഹിം, അലി (ഫാത്തിമ സ്റ്റോർ, ഉപ്പള), ദൈനബി, ആയിഷ, സഫിയ, പരേതനായ ഇസ്മായിൽ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ കുമ്പള പാപ്പാംകോയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അബ്ബാസിന്റെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Expatriate K M Abbas died of heart attack in Kumbala.
Keywords: Kumbala News, Kasaragod News, Kerala News, Gulf News, Expat Death, Heart Attack, Obituary, KM Abbas
#Kumbala #Kasaragod #Kerala #Gulf #Obituary #News