Join Whatsapp Group. Join now!

പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് 23 മുതല്‍

പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് 23 മുതല്‍ മാര്‍ച്ച് മൂന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി എട്ടിന് ഖാസി മുഹമ്മദ് തങ്ങള്‍ മദനി ഉദ്ഘാടനം Kerala, News, Paikam Manavatti Beevi Makham Uroos starts on 23rd
കാസര്‍കോട്: (my.kasargodvartha.com 20.02.2019) പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് 23 മുതല്‍ മാര്‍ച്ച് മൂന്നുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി എട്ടിന് ഖാസി മുഹമ്മദ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യും. ഷമീര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. ദിവസവും രാത്രി എട്ടിന് പ്രാര്‍ത്ഥനയും പ്രഭാഷണവുമുണ്ടാകും.

28ന് വൈകിട്ട് നാലിന് മജ്ലിസുന്നൂറിന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കും. മാര്‍ച്ച് മൂന്നിന് സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. കുമ്മനം നിസാമുദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. നാലിന് രാവിലെ ഏഴിന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് തങ്ങള്‍ മദനി, ഷമീര്‍ ദാരിമി, ഷരീഫ് പൈക്ക, ബി എ ഹമീദ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Paikam Manavatti Beevi Makham Uroos starts on 23rd
  < !- START disable copy paste -->

Post a Comment