കാഞ്ഞങ്ങാട്: (my.kasargodvartha.com 04.10.2021) കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീ സി ഡി എസിൻ്റെ ഫൂഡ് ഫെസ്റ്റിന് തുടക്കമായി.
വ്യത്യസ്ത രുചികളുടെ കലവറയാണ് കാഞ്ഞങ്ങാട്ട് ആരംഭിച്ചിരിക്കുന്നത്. തനി നാടൻ വിഭവങ്ങളും വിദേശ രുചികളും ഒരു കുടക്കീഴിൽ ലഭ്യമാവും.
അഞ്ചുദിവസം നീണ്ടു നിൽക്കുന്ന രുചിയുടെ ഈ കലവറ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്താണ് നടക്കുന്നത്. പേരിലെ കൗതുകം മാത്രമല്ല, രുചിയിലെ കൗതുകവും കൂടിയാണ് ഇവിടേക്ക് ഭക്ഷണ പ്രിയരെ ആകർഷിക്കുന്നത്.
തികച്ചും കോവിഡ് നിയമങ്ങൾ പാലിച്ച് നടക്കുന്ന ഫെസ്റ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തിരിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ.
Keywords: Kerala, Kasaragod, Kanhangad, News, Kudumbasree CDS Food Fest Started
തനിനാടൻ വിഭവങ്ങളും വിദേശ രുചികളും ഒരു കുടക്കീഴിൽ; കുടുംബശ്രീ സി ഡി എസിൻ്റെ ഫൂഡ് ഫെസ്റ്റിന് തുടക്കമായി
Kudumbasree CDS Food Fest Started
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ