കാസർകോട്: (my.kasargodvartha.com 20.09.2021) 2020-2021 വര്‍ഷത്തെ എസ് എസ് എൽ സി, പ്ലസ് -ടു പരീക്ഷകളിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 10 വിദ്യാര്‍ഥികളെ ബെണ്ടിച്ചാല്‍ യു എ ഇ അസോസിയേഷ൯ ക്യാഷ് അവാര്‍ഡും മെമെന്റൊയും നല്‍കി അനുമോദിച്ചു
വിദ്യാർഥികൾക്ക് അവരവരുടെ വസതിയില്‍ എത്തിയാണ് ഉപഹാരങ്ങള്‍ കൈമാറിയത്. അസോസിയേഷൻ പ്രസിഡന്റ് മൊയ്‌ദീൻ തൈവളപ്പില്‍, ജനറല്‍ സെക്രടറി ഖാദര്‍ പുറത്തുവളപ്പില്‍, മുന്‍ പ്രസിഡണ്ട് ഖാദര്‍ ബെണ്ടിച്ചാല്‍, കമിറ്റി ഭാരവാഹികളായ മൊയ്തീൻ പുത്തൂര്‍, സദാഫ് തുരുത്തി, ആരിഫ് തായല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഫാത്വിമ ശിബിന്‍, ആമിന ഹഫ്സത്ത് ബി എ, ആഇശത്ത് സുഹൈബ, നിഹാറ പി, ശിഫാന മുഹമ്മദ്, ഫാത്വിമ മുശ്രിഫ, മുഹമ്മദ് അജ്മല്‍ ആശിക് സി എ, ഖദീജത് മുസമ്മില, ഖദീജത് സാനിയ റസാ സി എ, തന്സിഹ ബി എന്നീ വിദ്യാർഥികളെയാണ് അനുമോദിച്ചത്.
Keywords: Kasaragod, Kerala, News, Students, Examinations, Plus Two, SSLC, Felicitated, Students who achieved high marks in SSLC and Plus Two felicitated by bendichal UAE Association.