മഞ്ചേശ്വരം: (my.kasargodvartha.com 15.09.2021) കേന്ദ്ര സർകാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാന സർകാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരാനും എൻ ജി ഒ യൂനിയൻ ധർണ സമരം നടത്തി.
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധന റിപോർടിൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോൻ മുഖ സെർവീസ് യാഥാർഥ്യമാക്കുക, സ്ത്രീ പക്ഷ നിലപാട് ഉയർത്തിപ്പിടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഞ്ചേശ്വരം ഏരിയ കമിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള താലൂക് ഓഫീസ്, മഞ്ചേശ്വരം ബ്ലോക് ഓഫീസ് എന്നിവിടങ്ങളിലാണ് ധർണ നടത്തിയത്.

ധർണ സംസ്ഥാന കമിറ്റി അംഗം വി ശോഭ ഉദ്‌ഘാടനം ചെയ്തു. സപ്ന കെ, ജോസ് എം എസ്, സുരേന്ദ്രൻ എം, പ്രദീപ് കുമാർ ബി, സുഗുണൻ കെ, ഹകീം കമ്പാർ, പ്രമോദ്, രാജു രാമൻ, കൃഷ്ണൻ എം എന്നിവർ സംസാരിച്ചു.
Keywords: News, Kasaragod, Kerala, NGO union, Central government, Anti-people, NGO union staged a dharna agitation against anti-people policies of central government.
< !- START disable copy paste -->