കാസർകോട്: (my.kasargodvartha.com 18.09.2021) സർകാറിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ഓൺലൈനായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി.
രാജ്മോഹൻ ഉണ്ണിത്താൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാറഡുക്ക ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു എന്നിവർ മുഖ്യാതിഥികളായി. കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, വൈസ്പ്രസിഡന്റ് എലിസബത്ത് ക്രാസ്റ്റ, സ്ഥിരം സമിതി ചെയർമാൻമാരായ അബ്ദുർ റസാഖ്, ഖദീജ, സഞ്ജീവഷെട്ടി, ജില്ലാ മെഡികൽ ഓഫീസറുടെ പ്രതിനിധി ഡോ. നിർമൽ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപൽ സെക്രടറി ഡോ. രാജൻ ഖൊബ്രഗഡെ സ്വാഗതവും കുമ്പഡാജെ കുടുംബാരോഗ്യകേന്ദ്രം മെഡികൽ ഓഫീസർ ഡോ. സയ്യിദ് ഹാമിദ് ശുഹൈബ് നന്ദിയും പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപൽ സെക്രടറി ഡോ. രാജൻ ഖൊബ്രഗഡെ സ്വാഗതവും കുമ്പഡാജെ കുടുംബാരോഗ്യകേന്ദ്രം മെഡികൽ ഓഫീസർ ഡോ. സയ്യിദ് ഹാമിദ് ശുഹൈബ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, News, Kerala, Kumbadaje, Health Center, Kumbadaje Primary Health Center upgraded to Family Health Center.
< !- START disable copy paste -->< !- START disable copy paste -->
< !- START disable copy paste -->< !- START disable copy paste -->