മേൽപറമ്പ്: (my.kasargodvartha.com 26.09.2021) ആരോഗ്യ മേഖലയിലെ സേവനത്തിന് ദേശീയ അംഗീകാരം നേടിയ മേൽപറമ്പിലെ ഡോ. റിയാസിനി റംശയെ എസ് ഡി പി ഐ ചെമ്മനാട് പഞ്ചായത്ത് കമിറ്റി അനുമോദിച്ചു. ബീയിങ് ഡെന്റിസ്റ്റ് ഫൗൻഡേഷൻ, എ ഡി സി ഇൻക് അവാർഡ്‌സ്, ഓറോ എന്നീ സംഘടനകൾ സംയുക്തമായി നൽകുന്ന കോവിഡ് വാരിയർ അവാർഡ് നേടിയാണ് ഡോ. റിയാസിനി റംശ അഭിമാനമായത്.
എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര ഉപഹാരം സമ്മാനിച്ചു. ശിഹാബ് കടവത്ത്, ആസിഫ് മാക്കോട്, ഫാറൂഖ് മേൽപറമ്പ് സംബന്ധിച്ചു.
Keywords: Kerala, Kasaragod,News, Melparamb, Felicitation, Dr. Riyasini Ramsha felicitated by SDPI