Join Whatsapp Group. Join now!

ഹയർ സെകൻഡയിൽ പുതിയ ബാചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഡി ഇ ഒ ഓഫീസിലേക്ക് മാർച് നടത്തി

Fraternity Movement organised protest to DEO office#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 10.08.2021) ജില്ലയിൽ ഹയർ സെകൻഡയിൽ പുതിയ ബാചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമിറ്റി ഡി ഇ ഒ ഓഫീസിലേക്ക് മാർച് നടത്തി. വിദ്യാഭ്യാസ മേഖലയിൽ മലബാർ നേരിടുന്ന അവഗണനയ്‌ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തുന്ന 'മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിൻ്റെ' ഭാഗമായായിരുന്നു ഡി ഇ ഒ ഓഫീസ്‌ മാർച്.

Kasaragod, Kerala, News, Fraternity Movement organised protest to DEO office.

ഇത്തവണ കാസർകോട്ട് എസ് എസ് എൽ സി വിജയിച്ച 19,287 വിദ്യാർഥികൾക്ക് 14,278 പ്ലസ് വൺ സീറ്റുകൾ മാത്രമാണുള്ളതെന്നും സർകാർ എയിഡഡ് മേഖലയിൽ 5009 വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സീറ്റില്ലാത്തത് ജില്ലയോട് കാണിക്കുന്ന അനീതിയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭാരവാഹികൾ പറഞ്ഞു.

വിഷയമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി, ഡി ഡി ഇ, ഡി ഇ ഒ എന്നിവർക്ക് നിവേദനം നൽകി.

മാർച് ജില്ലാ പ്രസിഡൻ്റ് സി എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രടറി സന്ദീപ് പത്മിനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സിറാജുദ്ദീൻ മുജാഹിദ്, ജനറൽ സെക്രടറി റാശിദ് മുഹ്‌യുദ്ദീൻ, പ്രസാദ് കുമ്പള, വാജിദ് എൻ എം, അസ്ലം സൂരംബയൽ നേതൃത്വം നൽകി.

Keywords: Kasaragod, Kerala, News, Fraternity Movement organised protest to DEO office.< !- START disable copy paste -->

Post a Comment