Join Whatsapp Group. Join now!

സ്ത്രീ ശാക്തീകരണത്തിനായി ഒരു തീ 'കനൽ'; ജില്ലാതല ഉദ്‌ഘാടനം നടത്തി

District level inauguration of Women Empowerment Program held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.07.2021) സ്ത്രീ സുരക്ഷക്കായി പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ഗാർഹിക സ്ത്രീ പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി കലാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കനൽ എന്ന കർമ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

ജില്ലയിലും ഇത് സംബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ജില്ലാ വനിതാ ശിശു വികസന പദ്ധതി ഓഫീസർ കവിതാ റാണി രഞ്ജിത്ത് പോസ്റ്റർ കൈമാറി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺബീർ ചന്ദ് പോസ്റ്റർ പ്രകാശന ഉദ്ഘാടന കർമം നിർവഹിച്ചു.

പരിപാടിയിൽ സുന എസ് ചന്ദ്രൻ ജില്ലാ വനിതാ ക്ഷേമ ഓഫീസർ മഹിളാ ശക്തി കേന്ദ്ര, ജില്ലാ വനിതാ ശിശു വികസന ഓഫീസ് മിനിസ്റ്റീരിയൽ സ്റ്റാഫ് രാജി, സീന, രജില, ജില്ലാ ന്യൂട്രീഷ്യൻ മിഷൻ ജില്ലാ കോർഡിനേറ്റർ വിപിൻ പവിത്രൻ, രഞ്ജിഷ, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ മോഹൻദാസ് എന്നിവർ പങ്കെടുത്തു.

News, Kasaragod, Kerala, District level, Women Empowerment, Women Empowerment Program,

ജില്ലയിലെ 38 പഞ്ചായത്തുകൾ, 12 ഐസിഡിഎസ് പ്രോജക്റ്റുകൾ, വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോസ്റ്റർ പ്രകാശനം ചെയ്തു. ഐസിഡിഎസ് പ്രൊജക്റ്റ്, പൊതുസ്ഥലങ്ങളിലുo ഒക്കെ വിവിധ പരിപാടികളോടുകൂടി പോസ്റ്റർ പ്രകാശനം ബ്ലോക് പഞ്ചായത്ത്, മുനിസിപാലിറ്റി ഏരിയയിൽ നിർവഹിച്ചു.

ജെൻഡർ റിലേഷൻ, ജെൻഡർ അന്റ് ലോ എന്ന വിഷയത്തിൽ ജില്ലാതലത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മഹിളാ ശക്തികേന്ദ്ര, ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ്, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ പരിപാടി നടത്തി.

Keywords: News, Kasaragod, Kerala, District level, Women Empowerment, Women Empowerment Program, District level inauguration of Women Empowerment Program held.

< !- START disable copy paste -->


Post a Comment