കാസർകോട്: (my.kasargodvartha.com 13.06.2021) ഒരു മഴ പെയ്താൽ റോഡ് നിറയെ വെള്ളക്കെട്ടുകൾ നിറയുന്ന അവസ്ഥയാണ് കാസർകോട് അണങ്കൂർ ഹൈവേ റോഡിന്റേത്. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നഗരസഭ കൗൺസിലർ മജീദ് കൊല്ലമ്പാടി നിവേദനം അയച്ചു.
അധികാരികൾ മഴയ്ക്ക് മുൻപ് തന്നെ ഹൈവേകളുടെ ഓവുചാലുകൾ ശുചീകരിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും ഇനിയെങ്കിലും ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കണമെന്നും അദ്ദേഹം നിവേദനത്തിൽ പറഞ്ഞു.

നിവേദനത്തിന്റെ പൂർണരൂപം:
സ്വീകർത്താവ്
പി എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ് മന്ത്രി
കേരള
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്കൊരു പരാതി
വിഷയം
മഴ പെയ്തപ്പോൾ മഴവെള്ളം റോഡിൽ കെട്ടി നിന്ന് റോഡ് പുഴയായി നിൽകുന്ന അവസ്ഥ അണങ്കൂർ ഹൈവേ റോഡിൽ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. അതു വഴി പോകുന്ന വാഹനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടും കാൽനട യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടിനും കാരണം ഹൈവേ റോഡിനോട് ചേർന്നുള്ള ഓവുചാലുകൾ അടഞ്ഞ് കിടക്കുന്നതാണ്
മഴയ്ക്ക് മുമ്പ് തന്നെ ഓവുചാലുകൾ ക്ലീൻ ചെയ്യാതെ വെക്കുന്നതാണ് അണങ്കൂർ ഹൈവേ റോഡിൽ ഈ ദുരവസ്ഥ ഉണ്ടാവുന്നതിനു കാരണം. എത്രയും പെട്ടന്ന് വേണ്ട പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാടിന്റേയും നാട്ടുകാരുടേയും അഭ്യർഥനകൾ മാനിച്ച് കൊണ്ട് അപേക്ഷിക്കുന്നു.

Keywords: Kerala, News, Kasargod, Anangoor, Road, Rain, Water, Vehicle, Road that turns into river; Ward councilor sends petition to minister.
< !- START disable copy paste -->