കോളിയടുക്കം: (my.kasargodvartha.com 28.05.2021) കോവിഡ് ബാധിതർക്ക് നെഗറ്റീവ് ആയതിന് ശേഷം വരുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി കളനാട് ഗവ. ഹോമിയോ ആശുപത്രിയിൽ പ്രത്യേക ക്ലിനിക് പ്രവർത്തനമാരംഭിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെ പ്രവർത്തിക്കും.
കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് സൈമ ക്ലിനികിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി എ അശ്‌റഫ് അലി അധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡികൽ ഓഫീസർ ഡോ. അശോക് കുമാർ ഐ ആർ മുഖ്യാതിഥിയായിരുന്നു.
ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ സകീന അബ്ദുല്ല, സമീമ അൻസാരി, അശ്‌റഫ് ചെർക്കള, കലാഭവൻ രാജു, ബദറുൽ മുനീർ, ഹനീഫ, ചെമ്മനാട് പഞ്ചായത്ത് അംഗം ജാനകി, ഓർതോ സ്‌പെഷ്യാലിറ്റി മെഡികൽ ഓഫീസർ ഡോ. എം എസ് ഷീബ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് കെ കെ സലീന സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Special clinic has been started at Kalanad Government Homeo Hospital.