കണ്ണൂർ: (my.kasargodvartha.com 30.05.2021) ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ നിടുവാലൂരിലെ പി വി കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. അസുഖ ബാധിതനായി പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡികൽ കോളജിൽ ചികിത്സയിലായിരുന്നു.
നിടുവാലൂർ, ചെങ്ങളായി പഞ്ചായത്തിലെ മേഖലകളിൽ കോൺഗ്രസ് പാർടിയുടെ വളർചയിൽ പ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു. കോൺഗ്രസ് ചെങ്ങളായി മണ്ഡലം സെക്രടറി, ഇരിക്കൂർ നിയോജക മണ്ഡലം സെക്രടറി, ചുഴലി സെർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കല്ല്യാശേരി മണക്കുളങ്ങര ഭഗവതി ക്ഷേത്ര സ്ഥാനികൻ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
ഭാര്യ: പി വി കാർത്യായനി.
മക്കൾ: പവിത്രൻ (അധ്യാപകൻ, നെടുങ്ങോം ഗവ. ഹയർ സെകൻഡറി സ്കൂൾ), രുക്മിണി, പ്രസന്ന, സുമതി.
മരുമക്കൾ: ഗോപാലൻ (ഉളിക്കൽ), ഗോവിന്ദൻ (പന്നിയൂർ), പ്രേമരാജൻ (നിടിയേങ്ങ), നിഷ (കരിവെള്ളൂർ).
Keywords: Kannur, Kerala, News, Obituary, Congress activist PV Kunjikannan of Niduvalur passed away.
< !- START disable copy paste -->