ശൈശവത്തിന്റെ സമ്മോഹനത്വത്തെക്കുറിച്ച് കവികളും സഹൃദയരും ഏറെ പാടിയിട്ടുണ്ടെന്നും ഹൃദയഹാരിയായ പ്രകൃതിയോടും സ്നേഹലോലരായ മനുഷ്യരോടും കുഞ്ഞുനാളുകളിൽ ഇഴുകിയലിഞ്ഞു പോയവരാണ് പിൽകാലങ്ങളിൽ ആ മധുരങ്ങളൊക്കെയും അയവിറക്കിയിട്ടുളളതെന്നും അന്ന് ആനന്ദം നിറഞ്ഞു കവിഞ്ഞ മനസ്സുകളിലാണ് പിന്നീട് നൻമയുടേയും സൗന്ദര്യത്തിന്റേയും മുഗ്ധസങ്കൽപങ്ങൾ മുളപൊട്ടിയതെന്നും ഉദ്‌ഘാടന ചടങ്ങിൽ എൻ എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു.
സിനിമ-ടി വി-സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ജില്ലയിലെ കരുന്നു പ്രതിഭകളായ കുമാരി മയൂഖ ഷാജി, നന്ദന കലാഭവൻ, അമല രവീന്ദ്രൻ, അനുഗ്രഹ വിനയകുമാർ, മേധാ മധു, ഇന്ദുലേഖ, ആതിരാ ലക്ഷ്മൺ, മാസ്റ്റർ അനുചന്ദ്, ജയൻ ഈയക്കോട്, സകീർ ഹുസൈൻ, ശഫീഖ് ബമ്പ്രാണി, മുരളി, സീനൻ കല്ലക്കട്ട, പ്രസീത പനയാൽ, ദിവ്യ നീലേശ്വരം, ഹനീഫ് നായന്മാർ മൂല, ഇഖ്ബാൽ ഉദിനൂർ, ഗണേഷ് നീർച്ചാൽ തുടങ്ങിയവർ, കലാവിരുന്നുകൾ അവതരിപ്പിച്ചു.
ഫാഷിമാസ് ഗ്രൂപ് ഡയറക്ടർ അശ്റഫ് ബെദിര അധ്യക്ഷത വഹിച്ച പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹ്‌മദ് ശരീഫ്, കൃഷ്ണൻ പത്താനത്ത്, ജില്ലാ എക്സിക്യൂടീവ് ഓഫിസർ വി അബ്ദുസ്സലാം, സുലേഖാ മാഹിൻ, ശാഫി നാലപ്പാട്, റഫീഖ് ചൂരി, കെ എച് മുഹമ്മദ്, താജുദ്ദീൻ ബാങ്കോട് തുടങ്ങിയവർ സംസാരിച്ചു. ഹമീദ് കാവിൽ സ്വാഗതവും അമല രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Arangorukkam 2021, NA Nellikunnu, 'Arangorukkam 2021' for Kids Talents: NA Nellikunnu MLA Inaugurated.