ദുബൈ: (my.kasargodvartha.com 01.03.2021) പുതിയ കോവിഡ് നിബന്ധനകൾ കേന്ദ്രസർകാരിന്റെ ധിക്കാരപരമായ നടപടിയാണെന്നും പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടികൾ പുനഃപരിശോധിക്കാൻ സർകാർ തയ്യാറാവണമെന്നും യുഎഇ യിലെ കാസർകോടൻ പ്രവാസി കൂട്ടായ്മയായ കെസെഫ് ആവശ്യപ്പെട്ടു. പ്രവാസികൾ നാട്ടിലെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സ്വന്തം ചെലവിൽ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന വിവരം അറിയുന്നത്. യുഎഇ അടക്കമുള്ള രാജ്യങ്ങൾ സൗജന്യ പരിശോധന നടത്തുമ്പോൾ ഇന്ത്യക്കാർ സ്വന്തം രാജ്യത്ത് പണം നൽകേണ്ടി വരുന്നു. 72 മണിക്കൂർ മുമ്പ് പരിശോധന കഴിഞ്ഞു വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീണ്ടും പരിശോധന നടത്തുന്നതും വൻ തുക ഈടാക്കുന്നതുമെന്നും കെസെഫ് ഭാരവാഹികൾ പറഞ്ഞു .
കോവിഡ് കാലത്ത് ഒരു വിധത്തിലും അനുഭവം സർകാർ കാണിച്ചില്ലെന്നും പുതുക്കിയ നിയന്ത്രണത്തിലൂടെ തുടർച്ചയായ അവഗണയാണ് പ്രകടിപ്പിക്കുന്നതെന്നും കെസെഫ് ചെയർമാൻ മഹ്‌മൂദ് ബങ്കര, സെക്രടറി മാധവൻ അണിഞ്ഞ, ട്രഷറർ അമീർ കല്ലട്ര, മീഡിയ കൺവീനർ ഹുസൈൻ പടിഞ്ഞാർ എന്നിവർ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
Keywords: Gulf, News, The Central Government should be prepared to reconsider the measures that are causing distress to the expatriates - KESEF.