പുത്തിഗെ: (my.kasargodvartha.com 24.03.2021) മുഹിമ്മാതിൽ ത്വാഹിറുൽ അഹ്ദൽ തങ്ങള്‍ ഉറൂസ് സമാപിച്ചു. അഞ്ച് ദിനങ്ങളിലായി വിവിധ പരിപാടികളോടെ നടന്ന ഉറൂസിന് ആത്മീയ സമ്മേളനത്തോടെയാണ് തിരശീല വീണത്. സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രടറി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
സമൂഹത്തിന് നന്മയുടെ വഴി കാണിച്ച് കൊടുക്കാന്‍ യുവാക്കള്‍ ധാര്‍മ്മികതയുടെ കാവലാളായി മുന്നില്‍ നില്‍ക്കണമെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ഉറൂസുകള്‍ നാടിന്റെ ഐക്യവും മതബോധവും വളര്‍ത്തുന്നതില്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. ത്വാഹിര്‍ തങ്ങള്‍ ജനമനസ്സുകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വലിയ അടയാളമാണ് മുഹിമ്മാതിന്റെ വികാസമെന്നും അദ്ദേഹം പറഞ്ഞു.
മുഹിമ്മാത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി സമാപന പ്രഭാഷണത്തിനും പ്രാർഥനക്കും നേതൃത്വം നല്‍കി. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, വി പി എം ഫൈസി വില്ല്യാപള്ളി, കെ പി ഹുസൈന്‍ സഅദി റോഡ്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം, യു പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, മൊയ്തു സഅദി ചേരൂര്‍, മജീദ് ഫൈസി ചെര്‍ക്കള, കുഞ്ഞ് മുഹമ്മദ് സഖാഫി പറവൂര്‍, സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഹാജി അമീര്‍ അലി ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മൂനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹാജി അമീര്‍ അലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, പി ബി ബശീര്‍ പുളിക്കൂര്‍, എം അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബൂബകര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഇസ്മാഈൽ സഅദി പാറപ്പള്ളി, അബ്ദുൽ റശീദ് സൈനി കക്കിഞ്ച, അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, സി എച് മഹ്‌മൂദ് കുഞ്ഞി പട്‌ള, ലൻഡൻ മുഹമ്മദ് ഹാജി, പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി, സുല്‍ത്വാൻ മുഹമ്മദ് ഹാജി സംബന്ധിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും അബൂബകര്‍ കാമില്‍ സഖാഫി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Sheikh Abubakr Ahmad, Tahir-ul-Ahdal Uroos completed.
< !- START disable copy paste -->