കുമ്പഡാജെ: (my.kasargodvartha.com 11.03.2021) കുമ്പഡാജെ മഖാം ഉറൂസിന് പ്രൗഢമായ തുടക്കം. വ്യാഴാഴ്ച രാവിലെ ജമാഅത് പ്രസിഡണ്ട് എന്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി പതാക ഉയര്‍ത്തി. ഹസ്രത് ഫഖീര്‍ അലി വലിയുല്ലാഹിയുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഉറൂസ് നടക്കുന്നത്. ജാതി, മത, ഭേദമന്യേ നിരവധി പേര്‍ ഉറൂസില്‍ സംബന്ധിക്കും.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥന നടത്തും. മഗ്രിബ് നിസ്‌കാരനാന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലീസിന് കുമ്പോല്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്കും. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും.
നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രഗത്ഭരായ പണ്ഡിതന്മാര്‍ സംബന്ധിക്കും. മാര്‍ച് 14 ന് ഉറൂസ് സമാപിക്കും. സമാപന സംഗമം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.