Join Whatsapp Group. Join now!

ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കാസർകോട് സ്വദേശി മരിച്ചു

Kasargod native who returned home after ending his life in exile died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com 15.03.2021) ബഹ്‌റൈനിൽ ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കാസർകോട് സ്വദേശി മരിച്ചു. ചായിത്തോട്ടത്തിലെ സി എച് ഹമീദ് (60) ആണ് മരിച്ചത്. അസുഖ ബാധിതനായി തിങ്കളാഴ്ച പുലർചെ മംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസർകോട്ടെ ആശുപത്രിയിലും ചികിത്സയിലുണ്ടായിരുന്നു. നാട്ടിലെത്തിയ ഉടനെയാണ് അസുഖം ബാധിച്ചത്.

Kasaragod, Kerala, News, Obituary, Kasargod native who returned home after ending his life in exile died.

37 വര്‍ഷം ബഹ്‌റൈനിലെ മുഹമ്മദ് സഫാര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബഹ്‌റൈൻ - മൊഗ്രാൽ പുത്തൂർ സംയുക്ത ജമാഅത് വൈസ് പ്രസിഡന്റും ദീർഘകാലം ട്രഷറർ സ്ഥാനവും വഹിച്ചിട്ടുണ്ട്. സമസ്ത, കെഎംസിസി അടക്കമുള്ള മത, സാമൂഹിക സംഘടനകളുടെ സജീവ പ്രവർത്തകനുമായിരുന്നു.

പരേതരായ ഹസൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ആയിശത് ആശിഖ, ജാശിർ, ഹസന്‍, ഹുസൈന്‍. മരുമകന്‍: നൗശാദ് ഉപ്പള (ദുബൈ).

സഹോദരങ്ങള്‍: ആസിയ, ആയിശ, ഖദീജ, ഖൈറുന്നീസ, മിസ്‌രിയ.


Keywords: Kasaragod, Kerala, News, Obituary, Kasargod native who returned home after ending his life in exile died.


< !- START disable copy paste -->

Post a Comment