കാസർകോട്: (my.kasargodvartha.com 01.03.2021) ജില്ലാ ക്രികെറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2020-21 വർഷത്തെ ലീഗ് ക്രികെറ്റ് ടൂർണമെന്റ് ഇ-ഡിവിഷൻ മത്സരങ്ങൾക്ക് തുടക്കമായി. കാഞ്ഞങ്ങാട് മുക്കൂട് റൈഞ്ചേഴ്സ് ഗ്രൗൻഡിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ആസ്‌ക് ആലമ്പാടിയും ബ്രദേഴ്സ് കല്ലങ്കൈയും തമ്മിലാണ് ആദ്യ മത്സരം.
ടൂർണമെന്റ് കാഞ്ഞങ്ങാട് ഡി വൈ എസ് പി സജേഷ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ക്രികെറ്റ് അസോസിയേഷൻ പ്രസിഡന്റ് എൻ എ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് കമിറ്റി ചെയർമാൻ ടി എം ഇഖ്ബാൽ സ്വാഗതം പറഞ്ഞു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ്, കെ സി എ ട്രഷറർ കെ എം അബ്ദുർ റഹ്‌മാൻ, ഹമീദ് ഹാജി, യുകെസിസി ചെയർമാൻ ഹസൻ യഫ, ട്രഷറർ റിയാസ് മുക്കൂട്, ടി എച് മുഹമ്മദ് നൗഫൽ, കെ ടി നിയാസ്, അസീസ് പെരുമ്പള, രഞ്ജിത്ത് റെഡ് ഫ്ലവർ, ശഫീഖ് ചാലക്കുന്ന്, ആബിദ് മുക്കൂട്, സഹീദ് മുക്കൂട്, ബദ്റുദ്ദീൻ തെക്കേപ്പുറം സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Cricket, Sports, District league cricket e-division matches begin.