കാസര്‍കോട്: (my.kasargodvartha.com 24.02.2021) അന്യായമായ നീതി നിഷേധത്തിലൂടെ വര്‍ഷങ്ങളോളമായി ജയിലടച്ചിരിക്കുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയെ മറന്ന രാഷ്ട്രീയ നേതാക്കളെ തെരെഞ്ഞെടുപ്പില്‍ ജനം മറക്കുമെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു. 'നീതി നിഷേധത്തിനെതിരെ ജനകീയ കൂട്ടായ്മ, മലയാളികള്‍ മഅ്ദനിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിഡിപി കാസര്‍കോട് മണ്ഡലം കമിറ്റി സംഘടിപ്പിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന ജനറല്‍ സെക്രടറി എസ് എം ബശീര്‍ കുഞ്ചത്തൂരും സംസ്ഥാന സെക്രടറി സുബൈര്‍ പടുപ്പും. സുപ്രീം കോടതി വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പറഞ്ഞിട്ടും ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
ചെര്‍ക്കളയില്‍ ജില്ലാ പ്രസിഡന്റ് പി എം സുബൈര്‍ പടുപ്പ് ജാഥാനായകന്‍ അബ്ദുല്ല കുഞ്ഞി ബദിയടുക്കയ്ക്ക് പതാക കൈമാറി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. എസ് എം ബശീര്‍ കുഞ്ചത്തൂര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ പടുപ്പ്, ശാഫി ഹാജി അഡൂര്‍, ജാസിം പൊസോട്ട്, യൂനുസ് തളങ്കര, മുഹമ്മദ് സഖാഫ് തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ശാഫി കളനാട്, ഇബ്രാഹിം ത്വാഖ, ഉസ്മാന്‍ ഉദുമ, ഇബ്രാഹിം കോളിയടുക്കം, എം എ കളത്തൂര്‍, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, ശംസുദ്ദീന്‍ ബദിയടുക്ക, ഉബൈദ് മുട്ടുന്തല, ബാബു നെട്ടണിഗെ, മിര്‍ശാദ് മഞ്ചേശ്വരം, മൊയ്തീന്‍ ഹദ്ദാദ്, ഖാലിദ് ബാശ, സിദ്ദീഖ് മഞ്ചത്തടുക്ക, കുഞ്ഞിക്കോയ തങ്ങള്‍, ഹസൈനാര്‍ ബെണ്ടിച്ചാല്‍, മുഹമ്മദ് ആലംപാടി, ഫാറൂഖ് മുനിയൂര്‍, ആബിദ് മഞ്ഞംപാറ, അശ് റഫ് മുക്കൂര്‍, മൊയ്തീന്‍ ബദിയടുക്ക, മുഹമ്മദ് കര്‍ണൂര്‍, അക്ബര്‍ മഞ്ചത്തടുക്ക, അഫ്സര്‍ മള്ളംകൈ, ജിതീഷ് ഉളിയത്തടുക്ക, ആസിഫ് പൊസോട്ട് പ്രസംഗിച്ചു. സയ്യിദ് പൂക്കോയ തങ്ങള്‍ മഞ്ഞംപാറ സ്വാഗതവും അബ്ദുല്ല ഊജംതൊടി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, PDP, Politics, Leader, Election, Secretary, Cherkala, Jail, Abdul Nasar Madani, Committee, Court, People will forget political leaders who forgot Madani in elections: PDP.
< !- START disable copy paste -->< !- START disable copy paste -->