പുത്തിഗെ: (my.kasargod.com 05.02.2021) സമസ്ത ജില്ലാ വൈസ് പ്രസിഡണ്ടും മുഹിമ്മാത് കേന്ദ്ര കമിറ്റി എക്സിക്യൂടീവ് മെമ്പറും മുദരിസുമായിരുന്ന ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അനുസ്മരണം നടത്തി. ശിഷ്യരുടെ കൂട്ടായ്മയായ ഖിദ്മതുല്‍ ഉലമ അസോസിയേഷന്‍ ആണ് അനുസ്മരണം സംഘടിപ്പിച്ചത്.
മുഹിമ്മാത് ജനറല്‍ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ ഫൈസി കര്‍ണൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ജമലുല്ലൈലി കാട്ടുകുക്കെ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ മജീദ് ഫൈസി പാണത്തൂര്‍, വൈ എം അബ്ദുര്‍ റഹ് മാന്‍ അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബൂബകര്‍ കാമില്‍ സഖാഫി, ഹസൈനാര്‍ സഖാഫി, അബ്ദുര്‍ റസാഖ് സഖാഫി അജ്ജാവര, മുഹമ്മദ് ബെള്ളിപ്പാടി, അബ്ദുല്ല സഖാഫി മടിക്കേരി, മുഹമ്മദ് സഖാഫി ബംഗളൂരു, യഅഖൂബ് സഅദി കൊറുങ്കില, മുഹമ്മദ് മുസ്ലിയാര്‍ രഞ്ച, ബശീര്‍ മുസ്ലിയാര്‍ മടിക്കേരി, മൂസ സഖാഫി മാദാപുരം സംബന്ധിച്ചു. ഇബ് റാഹിം സഖാഫി അര്‍ളട്ക്ക സ്വാഗതവും അബ്ബാസ് മദനി രഞ്ച നന്ദിയും പറഞ്ഞു.