Join Whatsapp Group. Join now!

കെ എം സി സി യുടെ സേവനം ലോക മലയാളികൾ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് സ്വാദിഖലി ശിഹാബ് തങ്ങൾ

Sadiqali Shihab Thangal said that the service of KMCC will always be remembered #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (my.kasargodvartha.com 18.01.2021) കെ എം സി സി യുടെ സേവനം ലോക മലയാളികൾ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച ടാലന്റ് 2021 പ്രോഗ്രാം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജാതിയോ മതമോ കക്ഷി രാഷ്ട്രീയമോ നോക്കാതെ സകലർക്കും നന്മ ചെയ്യുകയാണ് കെ എം സി സി പ്രവർത്തിക്കുന്നത്. കാരുണ്യ സേവനത്തിലൂടെ മനുഷ്യമനസ്സിനെ ഒന്നിപ്പിക്കുകയാണ് ഈ പ്രവാസി പ്രസ്ഥാനം. മാനവികതയുടെ ഐക്യമാണ് ഇതിലൂടെ പ്രധാനം ചെയ്യുന്തെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി ജീവകാരുണ്യ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന കെ എം സി സി യുടെ ത്യാഗോജ്വലമായ സേവനങ്ങളെത്താത്ത മേഖലകളും പ്രദേശങ്ങളും ചുരുക്കമാണെന്നും കെ എം സി സി എന്ന കൂട്ടായ്മ കോവിഡ് മഹാമാരി സമയത്ത് നടത്തിയ പ്രവർത്തനങ്ങളാണ് പ്രവാസ ലോകത്തെല്ലായിടത്തും സുരക്ഷിതത്വ ബോധം നിലനിർത്തിയതെന്നും സ്വാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. 

Sadiqali Shihab Thangal said that the service of KMCC will always be remembered

കെ എം സി സി നടത്തുന്ന മഹാ സേവനങ്ങൾ കാണുമ്പോൾ അത്ഭുതപ്പെട്ട് പോകാറുണ്ടെന്നും അത്രമാത്രം നാടിനോടും സമൂഹത്തോടും കെ എം സി സി ഒരുക്കുന്ന സേവനങ്ങൾ എത്ര തന്നെ നന്ദി പറഞ്ഞാലും മതി വരില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. യു എ ഇ കെ എം സി സി കേന്ദ്ര കമിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ ഡോ. പി എ ഇബ്രാഹിം ഹാജി മുഖ്യപ്രഭാഷണം നടത്തി. യു എ ഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര, ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ,

ഒ ഐ സി സി ഗ്ലോബൽ കമിറ്റി സെക്രടറി അഡ്വ. ആശിഖ്, ദുബൈ കെ എം സി സി ആക്ടിങ് ജനറൽ സെക്രടറി ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബകർ, വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സെക്രടറി അഡ്വ. ഇബ്രാഹിം ഖലീൽ, സർഗധാര ചെയർമാൻ അശ്റഫ് കൊടുങ്ങല്ലൂർ, മലപ്പുറം ജില്ലാ ജനറൽ സെക്രടറി പി വി നാസർ, സർഗധാര ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെമ്പർ അസ്മിന അശ്‌റഫ്‌, ദുബൈ കോർട് സീനിയർ അഡ്വക്കേറ്റ് അഫ്ര അബ്ദുർ റഹ്‌മാൻ, കേന്ദ്ര സർവകലാശാല ഡോക്ടറേറ്റ് ജേതാവ് ശരീഫ് പൊവ്വൽ, ശാർജ കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് ജമാൽ ബൈത്താൻ ജീലാനി ഖാൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ദുബൈ കെ എം സി സി സർഗോത്സവത്തിൽ ജേതാക്കളായ കാസർകോട് ജില്ലക്ക് വേണ്ടി മത്സരിച്ച മുഴുവൻ മത്സരാർത്ഥികൾ, കോവിഡ് പ്രതിരോധ സേനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ ജില്ലയിലെ അഞ്ച് മണ്ഡലം കമിറ്റികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ജില്ലയിലെ വനിതാ കെ എം സി സി നേതാക്കൾ, കെ എം സി സി വെൽഫയർ സ്കീം ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ മെംബർമാരെ ചേർത്ത മഞ്ചേശ്വരം മണ്ഡലം കമിറ്റി, മംഗൽപാടി പഞ്ചായത്ത് കമിറ്റി എന്നിവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

കേന്ദ്ര സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടി കാസർകോടിന്റെ അഭിമാനമായ എം എസ് എഫ് മുൻ കാസർകോട് ജില്ലാ സെക്രടറി ഡോക്ടർ ശരീഫ് പൊവ്വലിനെ ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി ആദരിച്ചു

തുടർന്ന് ഇശൽ സന്ധ്യ അരങ്ങേറി. ദുബൈ കെ എം സി സി കാസർകോട് ജില്ലാ ഭാരവാഹികളായ മഹ് മൂ ദ് ഹാജി പൈവളിഗെ സി എച് നൂറുദ്ദിൻ കാഞ്ഞങ്ങാട് സലാം തട്ടാഞ്ചേരി, ഫൈസൽ മുഹ്‌സിൻ തളങ്കര, ഹസൈനാർ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ. ഹനീഫ് ബാവ, ഡോക്ടർ ഇസ്മാഈൽ, ശബീർ കൈതക്കാട്, സുബൈർ കുബണൂർ. ശാഫി ചെർക്കള, സിദ്ദീഖ് അടൂർ, ഇബ്രാഹിം ബേരികെ സത്താർ ആലമ്പാടി, സി എ ബശീർ പള്ളിക്കര ജീലാനി എച് എസ് മറ്റു മുനിസിപൽ പഞ്ചായത്ത് കെ എം സി സി ഭാരവാഹികൾ വനിതാ കെ എം സി സി കാസർകോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന സാരഥികൾ തുടങ്ങിയവർ സംബന്ധിച്ചു. 

അശ്‌റഫ് പാവൂർ പ്രാർത്ഥനയും ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, KMCC, Sadiqali Shihab Thangal, Committee, Sadiqali Shihab Thangal said that the service of KMCC will always be remembered.
< !- START disable copy paste -->

Post a Comment