തികച്ചും നിഷ്പക്ഷമായും രാഷ്ട്രീയ, മത, സാമുദായിക വേർതിരിവുകൾക്കെല്ലാം അതീതമായും നിലകൊണ്ടതു കൊണ്ടാണ് ഏകോപന സമിതിക്ക് അത് സാധിച്ചത്. പ്രശ്നാധിഷ്ഠിതമായിട്ടല്ലാതെ ഒരു നിലപാടുകളും സംഘടന ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഈ സംഘടനയ്ക്കകത്ത് വിവിധ മതവിശ്വാസികളും വ്യത്യസ്ത രാഷ്ട്രീയ ചായ്‌വുള്ളവരും വ്യാപാരികൾ എന്ന നിലയിൽ പ്രവർത്തിക്കുന്നുണ്ട്. സംഘടനയുടെ അംഗം ആയിരിക്കുമ്പോൾ തന്നെ അതിനുള്ള സ്വാതന്ത്ര്യം സംഘടനയുടെ ഭരണഘടന അനുവദിക്കുന്നുമുണ്ട്. അതു കൊണ്ടു തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാർടി രൂപീകരിക്കുകയോ രാഷ്ട്രീയമായ പ്രത്യേക ചേരികളോട് ചേർന്നു നിൽക്കുകയോ ചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ല.
ഇത്രയും കാലം പ്രവർത്തിച്ചു വന്നതു പോലെ തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി തികച്ചും നിഷ്പക്ഷമായും എന്നാൽ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ അതിന് അനുസൃതമായും ഉള്ള നിലപാടുകൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകും. ആയതിനാൽ രാഷ്ട്രീയ പാർടി രൂപികരണത്തിൽ നിന്നും രാഷ്ട്രീയ പാർടികൾക്ക് ഏകപക്ഷീയമായി പിന്തുണ പതിച്ചു നൽക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ജനുവരി ഇരുപത്തിആറാം തീയതി ചേർന്ന കാസർകോട് ജില്ല എക്സിക്യൂടീവ് കമിറ്റി യോഗം ഐഖ്യകണ്ഠേന അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തീരുമാനിച്ചിട്ടുണ്ടെന്നും ശരീഫ് കൂട്ടിച്ചേർത്തു.
Keywords: Kerala, News, Kasaragod, Kerala Traders and Industrialists Coordinating Committee, K Ahmad Shareef, K Ahmad Sharif says coordination committee is independent in politics.