ഉദുമ: (my.kasargodvartha.com 17.11.2020) മുസ്ലിം ലീഗ് ഉദുമ മണ്ഡലം മുന്‍ സെക്രട്ടറി കണിയമ്പാടി മുഹമ്മദ് കുഞ്ഞി (69) നിര്യാതനായി.
പരേതരായ മാഹിന്‍ കണിയമ്പാടി - ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം, കരിപ്പൊടി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്, ഉദുമ സഹകരണ ബാങ്ക് ഡയറക്ടര്‍, എസ് വൈ എസ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്, ഉദുമ മേഖല വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: തന്‍സീര്‍, തസ്രീഫ്, തസ്ലീന. മരുമക്കള്‍: സനാഉല്ല, സുരയ്യ. സഹോദരിമാര്‍: ബി ഫാത്വിമ, മര്‍യം, പരേതയായ ഖദീജ, സഫിയ. കോട്ടിക്കുളം ഖബറടക്കം കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
അദ്ധേഹത്തിന്റെ നിര്യാണത്തില്‍ മുസ്ലിം ലീഗ് ഉദുമ പഞ്ചായാത്ത് കമ്മിറ്റി, എസ് വൈ എസ് ഉദുമ മേഖല, പഞ്ചായത് കമ്മിറ്റികള്‍, എസ് വൈ എസ് ജില്ല ജന. സെക്രട്ടറി അബുബക്കര്‍ സാലൂദ് നിസാമി, വൈസ് പ്രസിഡണ്ട് പി എസ്
ഇബ് റാഹിം ഫൈസി, ഹംസ ഹാജി പള്ളിപ്പുഴ, താജുദ്ദീന്‍ ചെമ്പിരിക്ക, റഊഫ് ബായിക്കര അനുശോചിച്ചു.
Keywords: Kerala, News, Obituary, Muslim League, Muhammad Kuhni, Hospital, Treatment, Muslim League leader Kaniyambadi Muhammad Kunhi passed away