കാസര്‍കോട്: (my.kasargodvartha.com 10.11.2020) കെ എസ് യു കാസര്‍കോട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡണ്ട് ഫെബിന്‍ ജെയിംസ് നയിച്ച നീതിയാത്ര കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍ ആരംഭിച്ച യാത്ര കാസര്‍കോട് കളക്ടറേറ്റിനു മുന്നില്‍ അവസാനിച്ചു.
സമാപന സമ്മേളണം ഡി സി സി ജനറല്‍ സെക്രട്ടറി ജെയിംസ് ചെര്‍ക്കള ഉദ്ഘാടനം ചെയുകയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു ബദിയടുക്ക, കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷിക് ബട്ട്, ശ്രീജിത്ത് കോടോത്ത്, ജോബിന്‍ സണ്ണി, ഡിക്‌സണ്‍, സവാദ്, ശ്രീനാഥ് സംബന്ധിച്ചു.
Keywords: Kerala, News, KSU, KPCC, Congress, Collectorate, Badiyadukka, KSU conducts justice march