വൈസ് പ്രസിഡണ്ടുമാരായി എ അബ്ദുര്‍ റഹ് മാന്‍, മീത്തല്‍ അബ്ദുല്ല, എന്‍ കെ അമാനുല്ല എന്നിവരെയും സെക്രട്ടറിമാരായി അഡ്വ. വി എം മുനീര്‍, റഊഫ് പള്ളിക്കാല്‍, ബി യു അബ്ദുല്ല എന്നിവരെയും തിരഞ്ഞെടുത്തു. ഹസൈനാര്‍ ഹാജി തളങ്കര (യതീംഖാന മാനേജര്‍), എം എ ലത്വീഫ് (സ്‌കൂള്‍ മാനേജര്‍), എന്‍ എം കറമുല്ല ഹാജി, കെ എം അബ്ദുല്‍ ഹമീദ് ഹാജി, യഹ്യ തളങ്കര, ടി എ മുഹമ്മദലി ബശീര്‍, പി എ സത്താര്‍ ഹാജി, ഹാശിം കടവത്ത്, എം എസ് അബൂബക്കര്‍, ടി എസ് ഗഫൂര്‍ ഹാജി, ബായിക്കര അബ്ദുല്ലകുഞ്ഞി ഹാജി, കെ എം അബ്ദുര്‍ റഹ് മാന്‍, ടി ഇ മുക്താര്‍, അശ്റഫ് ഫോര്‍യു, റസാഖ് പട്ടേല്‍, അസ്ലം പടിഞ്ഞാര്‍, ലുഖ്മാനുല്‍ ഹകീം എം, കെ എം മുഹമ്മദ് ഹനീഫ്, മുജീബ് അഹ് മദ്, ഗഫൂര്‍ തളങ്കര, സഹീര്‍ ആസിഫ് എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായും അഹ് മദ് ഹാജി അങ്കോല, എന്‍. ഇബ്രാഹിം ഹാജി, ഇ എം അബ്ദുല്ലക്കുഞ്ഞി ഹാജി, കെ എച്ച് അശ്റഫ് എന്നിവരെ ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
മാലിക്ദീനാര്‍ യതീംഖാന, ദഖീറത്ത് ഇംഗ്ലീഷ്മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വനിതാ കോളജ്, ബദര്‍ മസ്ജിദ്, മാലിക് ദീനാര്‍ മദ്രസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദഖീറത്തുല്‍ ഉഖ്റ സംഘം 1955 ലാണ് സ്ഥാപിതമായത്. ദഖീറത്ത് സ്‌കൂളില്‍ ആയിരത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
കഴിഞ്ഞ 24 വര്‍ഷമായി പത്താം തരം പരീക്ഷയില്‍ സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടി മുന്നേറുകയാണ്. ജനറല്‍ ബോഡി യോഗത്തില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി എ ശാഫി വാര്‍ഷിക റിപോര്‍ട്ടും സെക്രട്ടറി എന്‍ കെ അമാനുല്ല കണക്കും അവതരിപ്പിച്ചു. അഡ്വ. വി എം മുനീര്‍ നന്ദി പറഞ്ഞു.
Keywords: News, Kerala, Kasaragod, Dakheeratul Ukhra, Thalangara, TE Abdulla, TA Shafi, Ibrahim Haji, Dakheeratul Ukhra elected New office bearers