ചെർക്കള: (my.kasargodvartha.com 12.10.2020) നട്ടാലേ നേട്ടമുള്ളൂ എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് കഴിഞ്ഞ വര്‍ഷം നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി എം ഐ സി കാമ്പസിലെ ഒന്നര ഏക്കർ സ്ഥലത്ത് നടത്തിയ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തി.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, എസ് വൈ എസ് ചെർക്കള മേഖല പ്രസിഡണ്ടും അഗ്രോ പാർക്ക് ചയർമാനും കൂടിയായ ഫോറിൻ മുഹമ്മദ് ആലൂർ ചെങ്കള, പഞ്ചായത്ത് പ്രസിഡണ്ട് ലത്വീഫ് മൗലവി ചെർക്കള, മേഖല വർക്കിങ് സെക്രട്ടറി ശിഹാബ് മീലാദ്, അബ്ദുല്ല ടി എൻ മൂല, സിദ്ദിഖ് കെ കെ പുറം, ഹാഫിസ്, ബാസിത്ത് സംബന്ധിച്ചു. എസ് കെ എസ് എസ് എഫ് ചെർക്കള മേഖല പ്രസിഡണ്ട് ജമാലുദ്ദീൻ ദാരിമി സ്വാഗതവും സെക്രട്ടറി അബ്ദുല്ല ആലൂർ നന്ദിയും പറഞ്ഞു.
വാഴ, കപ്പ, കിഴങ്ങ്, പച്ചമുളക്, തക്കാളി, കക്കിരി, വെണ്ടയ്ക്ക, വഴുതന, ചിരങ്ങ, കുമ്പളങ്ങ, ഇഞ്ചി, പപ്പായ, കോവയ്ക്ക, ചോളം, മഞ്ഞൾ തുടങ്ങിയവയെല്ലാം കൃഷി ചെയിതിട്ടുണ്ട്
Keywords: News, Kerala, Kasaragod, Cherkala, SKSSF, SKSSF fart at MIC Agro Park Harvested