മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 11.10.2020) അംഗണ്‍വാടിയുടെ മേല്‍ക്കൂര മഴയില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഏഴാം വാര്‍ഡ് ബ്ലാര്‍കോട് അംഗണ്‍വാടിയുടെ മേല്‍ക്കൂര തകര്‍ന്നത്. ഈ അംഗണ്‍വാടിയുടെ അവസ്ഥ ദയനീയമായിരുന്നു.
പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും അംഗണ്‍വാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടിയൊന്നും സ്വീകരിക്കാത്തതാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.