ചെര്‍ക്കള: (my.kasargodvartha.com 23.10.2020) ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി ബി അബ്ദുര്‍ റസാഖ് രണ്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബി കെ സമദ് അധ്യക്ഷത വഹിച്ചു. എ കെ എം അശ്‌റഫ് അനുസ്മരണ പ്രഭാഷണം നടത്തി. സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസ ബി ചെര്‍ക്കള, കെ അബ്ദുല്ല കുഞ്ഞി, ഖാദര്‍ ചെങ്കള, സിബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഇ അബൂബക്കര്‍ ഹാജി, ഷാഹിന സലീം, എം എ മക്കാര്‍ മാസ്റ്റര്‍, ലത്തീഫ് നായന്മാര്‍മുല, ഒ പി ഹനീഫ, കബീര്‍ ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി കടവത്ത് സംബന്ധിച്ചു.