Join Whatsapp Group. Join now!

പി ബി അബ്ദുര്‍ റസാഖ് അനുസ്മണം 20 ന്; കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യും

PB Abdur Razzaq Remembrance on 20th; Kunhalikutty MP will inaugurate#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 17.10.2020) മഞ്ചേശ്വരം എം എല്‍ എ ആയിരുന്ന പി ബി അബ്ദുര്‍ റസാഖ് അനുസ്മരണ സമ്മേളനം 20ന് നടക്കും. പി കെ കുഞ്ഞാലിക്കുട്ടി എം പി അനുസ്മരണം ഉദ്ഘാടനം ചെയ്യും.  അബ്ദുര്‍ റസാഖിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 20 ന്  ഓണ്‍ലൈനില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് അനുസ്മരണ സമ്മേളനം നടത്തും



ഒക്ടോബര്‍ 20 ചൊവ്വാഴ്ച വൈകീട്ട് ആറര മണിക്ക് സൂം മീറ്റില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം 

ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാനും അഭ്യര്‍ത്ഥിച്ചു.


Keywords: News, Kerala, Kasaragod, Inauguration, P B Abdur Rasaq, MLA,  PB Abdur Razzaq Remembrance on 20th; Kunhalikutty MP will inaugurate
 

Post a Comment