ആരോഗ്യ മേഖലയോടുള്ള സര്‍ക്കാറിന്റെ അവഗണക്കെതിരെ മുളിയാര്‍ മുസ്ലിംലീഗ് ജനപ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
മുളിയാര്‍: (my.kasargodvartha.com 28.10.2020) കാസര്‍കോട് ജില്ലായിലെ ആരോഗ്യ മേഖലയോടുള്ള സര്‍ക്കാറിന്റെ അവഗണനക്കെതിരെ ബോവിക്കാനം നഗരത്തില്‍ ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികള്‍ ധര്‍ണ്ണ നടത്തി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയമിക്കുക, ടാറ്റ നിര്‍മ്മിച്ച് നല്‍കിയ കോവിഡ് ആശുപത്രി പ്രവര്‍ത്തനം വോഗത്തിലാക്കുക, ഐ സി യു, വെന്റിലേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുക, കോവിഡ് ബാധിതര്‍ക്ക് വിദഗ്ധ ചികിത്സക്ക് സൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ ധര്‍ണ്ണ നടത്തിയത്.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, അംഗങ്ങളായ അനീസ മന്‍സൂര്‍ മല്ലത്ത്, നസീമ അശ്‌റഫ്, മുസ്ലിം ലീഗ് ഭാരവാഹികളായ ബി എംഅശ്‌റഫ്, ഷെരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് നേതാക്കളായ മന്‍സൂര്‍ മല്ലത്ത്, ഖാദര്‍ ആലൂര്‍, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ബി കെ ഹംസ എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട് ജില്ലയോടുള്ള ആരോഗ്യ മേഖലയുടെ അവഗണനയില്‍ പ്രതിഷേധിച്ച് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ ധര്‍ണ നടത്തി
Keywords: Kerala, News, Muslim leage, Muliyar, Melparamba, Protest, Conducted, Government, Muslim league protest against backwardness of health section