Join Whatsapp Group. Join now!

നൂറിന്റെ നിറവില്‍ കാസര്‍കോട് റോട്ടറി ക്ലബ്ബ് സേവന പദ്ധതി

Kasargod Rotary Club Service Project In the fullness of the hundred #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 09.10.2020) നൂറു ദിവസം കൊണ്ട് നൂറില്‍ പരം സേവന പദ്ധതികള്‍ നടപ്പിലാക്കി കാസര്‍കോട് റോട്ടറി ക്ലബ് ജൈത്ര യാത്ര തുടരുന്നു. ഇന്ത്യയിലെ 38 റോട്ടറി ഡിസ്ട്രിക്ടുകളില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും തമിഴ്‌നാട്ടിലെ ഊട്ടി, ഈറോഡ്, തിരുപ്പൂര്‍ എന്നീ ജില്ലകളിലും വ്യാപരിച്ചു കിടക്കുന്ന 3202 റോട്ടറി ഡിസ്ട്രക്ടില്‍ 141 ക്ലബുകള്‍ നിലവിലുണ്ട്. ഇതുവരെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പട്ടികയില്‍ 3202 റോട്ടറി ഡിസ്ട്രിക്ട് ഇന്ത്യയില്‍ തന്നെ രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുന്നു. 
കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ട് കാസര്‍കോട് റോട്ടറി ക്ലബ് നടപ്പിലാക്കിയ വൈവിധ്യങ്ങളായ പദ്ധതികള്‍ ഏറെ ശ്രദ്ധേയമാണ്. റോട്ടറി സിസ്ട്രിക്ടില്‍ തന്നെ അത്യപൂര്‍വ്വമായ നേട്ടമാണിത്. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റും കോവിഡ് വാരിയര്‍ എന്നും അറിയപ്പെടുന്ന ഡോ. സി എച്ച് ജനാര്‍ദ്ധന നായക്കാണ് കാസര്‍കോട് റോട്ടറി ക്ലബിന്റെ ചുക്കാന്‍ പിടിക്കുന്നത്. 



ആശുപത്രിയിലെ കോവിഡ് ചികിത്സയുടെ നേതൃത്വം, ഐ എം എ, കെ ജി എം ഒ യുടെ പ്രവര്‍ത്തനങ്ങളോടൊപ്പം റോട്ടറിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കും വിപ്ലവകരവും അതുല്യവുമായ പ്രവര്‍ത്തന ശൈലിയാണ് ഡോ. സി എച്ച് ജനാര്‍ദ്ധന നായക്ക് കാഴ്ചവെക്കുന്നത്. ജൈവ കൃഷി പ്രോത്സാഹനം, നഗര പ്രദേശങ്ങളിലെ അണുനശീകരണം, സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്ന അന്നപൂര്‍ണ പദ്ധതി, കോവിഡ് വ്യാപന നിയന്ത്രണത്തിന് വിവിധ സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ ഉപകരണങ്ങളുടെ വിതരണം, രക്തദാനം, പാസ്റ്റിക് രഹിത ഭൂമി തുടങ്ങിയ ലക്ഷ്യവുമായി നടപ്പിലാക്കിയ തുണി സഞ്ചികളുടെ വിതരണം, നിര്‍ധന കുടുംബത്തിന് വീടു നിര്‍മ്മാണത്തിനുള്ള നല്‍കല്‍, വിവിധ ദിനാചരണങ്ങള്‍, രോഗികള്‍ക്കുള്ള ചികിത്സാ സഹായം തുടങ്ങി നൂറില്‍ പരം പദ്ധതികളാണ് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് റോട്ടറി ക്ലബ് നടപ്പിലാക്കിയത്.

കാസര്‍കോട് റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ. സി എച്ച് ജനാര്‍ദ്ധന നായക്കിന്റെ ഇച്ഛാശക്തിയും ആത്മാര്‍ത്ഥതയും കര്‍മനിരതയുമാണ് റോട്ടറി ഡിസ്ട്രിക്ടില്‍ ക്ലബിനെ ശ്രദ്ധേയമാക്കിയതെന്ന് 3202 റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍ പറഞ്ഞു. കാസര്‍കോട് റോട്ടറി ക്ലബ് അംഗങ്ങളുടെ സാമ്പത്തിക സഹായവും പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് പ്രസിഡണ്ട് ഡോ. സി എച്ച് ജനാര്‍ദ്ദന നായക്ക് പറഞ്ഞു.


കാസര്‍കോട് റോട്ടറി ക്ലബ് സെക്രട്ടറി അശോകന്‍ കണിയേരി, ഡിസ്ടിക്ട് ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം ടി ദിനേശ്, ജില്ലാ ട്രഷറര്‍ സി എ വിശാല്‍ കുമാര്‍, ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എം കെ രാധാകൃഷ്ണന്‍, റോട്ടറി ക്ലബ് ജില്ലാ അഡൈ്വസര്‍ ഡോ. സുരേഷ് ബാബു, അസിസ്റ്റന്റ് ഗവര്‍ണര്‍ ടി പി യൂസഫ്, മുന്‍ റോട്ടറി ക്ലബ് പ്രസിഡണ്ട് കെ ബി ലജീഷ്, കമ്മ്യൂണിറ്റി സര്‍വീസ് ചെയര്‍മാന്‍ കെ ദിനകര്‍ റൈ, ഐ എം പ്രസിഡണ്ട് ഡോ. ബി നാരായണ നായക്ക്, സീനിയര്‍ കൺസൾറ്റൻഡ് പീഡിയാട്രിക്സ് ജി എച്ച് കാസര്‍കോട് എന്നിവരുടെ പിന്തുണയും ഈ നേട്ടത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്.

Keywords: Kerala, News, Kasargod, Rotary club, Project, Kasargod Rotary Club Service Project In the fullness of the hundred

Post a Comment