Join Whatsapp Group. Join now!

പട്ലയെ അറിയാൻ വെബ്സൈറ്റ് ഒരുങ്ങി

വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനു വേണ്ടിയുള്ള വിവര സാങ്കേതിക വിദ്യയുടെ ഏകോപനത്തിനും വിദ്യാർഥികളുടെയും പട്ല നിവാസികളുടെയും സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാനും ഈ വെബ്സൈറ് സഹായകമാകുമെന്ന് അണിയറ ശിൽപികൾ പറയുന്നു website is ready to get to know Patla #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട്ല: (www.kasargodvartha.com 06.09.2020) സാമൂഹിക സാംസ്കാരിക കായിക രാഷ്ട്രീയ നായകന്മാരുടെ ചരിത്രം അടയാളപ്പെടുത്തലുകളും സാമൂഹീക ഇടപെടലുകളും സാംസകാരീക പൈതൃകവും വരും തലമുറകൾക്ക് പകർന്നു നൽകാൻ പട്ലയുടെ സ്വന്തം വെബ്സൈറ്റോരുങ്ങി. വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനു വേണ്ടിയുള്ള വിവര സാങ്കേതിക വിദ്യയുടെ ഏകോപനത്തിനും വിദ്യാർഥികളുടെയും പട്ല നിവാസികളുടെയും സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാനും ഈ വെബ്സൈറ് സഹായകമാകുമെന്ന്  അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഐ ടി വിദഗ്ധനായ റഷീദ് എസ് പട്ലയുടെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കളാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തത്.

വെബ്സൈറ്റ് ലോഞ്ചിങ് സംബന്ധമായി നടന്ന ചടങ്ങിൽ എച്ച് എസ് എസ് പട്ല പി ടി എ പ്രസിഡണ്ടും, എം എച്ച്  എം മദ്രസ്സ പ്രസിഡണ്ടുമായ എച്ച് കെ അബ്ദുർ റഹ്‌മാൻ അധ്യക്ഷനായി. ജി എച്ച് എസ് എസ് പട്ല ഹെഡ്മാസ്റ്റർ പി ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ് ലോഞ്ചിൻഗ് സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ എം എ മജീദ് നിർവ്വഹിച്ചു. സൗദിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും 24 ന്യൂസ് ദമ്മാം ബ്യൂറോ ചീഫുമായ സുബൈർ ഉദിനൂർ മുഖ്യപ്രഭാഷണം നടത്തി. 


മൈ പട്ല ഡോട്ട് കോം വിദ്യാർഥികൾക്കായി ഓണം വിഷയമായി സംഘടിപ്പിച്ച 'ഓണപ്പൊലിമ' പരിപാടിയിലെ കഥ, കവിതാരചന, കവിത ചൊല്ലൽ, പെൻസിൽ ഡ്രോയിങ്, കളർ ചിത്രം, തുടങ്ങിയ നാന്നൂറോളം സർഗ്ഗസൃഷ്ടികളുടെ മൂല്യനിർണ്ണയം രാമചന്ദ്രൻ വേട്ടറാഡി (ജി എച്ച് എസ് എസ് പട്ല മലയാളം മേധാവി) പ്രസാദ് എ എസ് എൻ (ചിത്ര കലാ അധ്യാപകൻ) ഇർഷാദ് പള്ളം (ചിത്രകാരൻ), എസ് അബൂബക്കർ (കവിയും, എഴുത്തുകാരനും), ഫയാസ് അഹ്‌മദ്‌ (വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തകൻ) എന്നിവർ വിലയിരുത്തി ജേതാക്കളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും വിപപുലമായ പരിപാടികളോട് വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സമൂഹത്തിന്റെ നാനാ തുറകളിലെ സാമൂഹ്യ സാംസകാരീക വിദ്യാഭ്യാസ കായീക രാഷ്ട്രീയ മത സംഘടനകളുടേയും, വിവിധ കലാ കായിക ക്ലബ്ബുകളുടേയും പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.  മൈപട്ളഡോട്ട് കോം ഓണപ്പൊലിമ മുഖ്യരക്ഷാധികാരികളായ അസീസ് പട്ല സ്വാഗതവും, റാസ പട്ല നന്ദിയും പറഞ്ഞു.


Keywords: Kerala, News Patla, Website, website is ready to get to know Patla

Post a Comment