കാസർകോട്: (my.kasargodvartha.com 14.08.2020) ടി എ ഇബ്റാഹിം അനുസ്മരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി കാസർകോട് ഗവൺമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് വാട്ടർ ഹീറ്റർ നൽകി. കാസർകോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ഗീത ഗുരുദാസിം വാട്ടർ ഹീറ്റർ കൈമാറി.
ചടങ്ങിൽ നഴ്സിംഗ് സൂപ്രണ്ട് നിഷി, ഡോക്ടർ രോഹിത്, ഫോറൻസിക് സർജൻ ബാലകൃഷ്ണൻ, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബി യു അബ്ദുല്ല, ഷാഫി ഹാജി മൊഗ്രാൽ പുത്തൂർ, ഗഫൂർ തളങ്കര, മുഹമ്മദ് പട്ടാൺ, മുഹമ്മദ് ഗസ്സാലി, ഹമീദ് ചേരങ്കൈ, ഷാഫിഅണങ്കൂർ എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, TA Ibrahim, Rememberance, TA Ibrahim Remembrance: Pravasi League Committee sponsored water heater