പിഗ് ഫാർമേർസ് അസോസിയേഷൻ (പി എഫ് എ) സംസ്ഥാന കമ്മിറ്റിയാണ് ബെന്നിയെയെയും കുടുംബത്തെയും സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്.
വാട്‌സപ് കൂട്ടായ്‌മ വഴി സ്വരൂപിച്ച 2,13,000 രൂപ ഇവർ ബെന്നിയുടെ ഭാര്യ ബെസിക്ക് കൈമാറി. ബെന്നിയും കുടുംബവും ആശുപത്രിയിൽ ആയതോടെ ഇവരുടെ ചികിൽസാ ചെലവിനും, കൊച്ചു ഫാമിലുള്ള പന്നികൾക്കുള്ള പരിചരണത്തിനുമായാണ് ഇവർ ഒത്തു ചേരുന്നത്.
മകൻ ആൽബിൻ ഐസ്‌ക്രീമിൽ എലി വിഷം ചേർത്ത് നൽകിയതിനെ തുടർന്ന് ബെന്നി ഇപ്പോഴും പയ്യന്നുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ജില്ലാ പ്രസിഡണ്ട് തങ്ക് രാജ് മാണിക്കോത്ത്, സെക്രട്ടറി കെ ജെ ബിനോയി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ മിനി ബെന്നി, സി കെ സജിത, കണ്ണൂർ ജില്ലാ പ്രസി. ജോസ് മാത്യു, സനൽ സേവ്യർ, സിബി വാണിശേരി, വി കെ ഗിരിഷ്, മാത്യുക്കുട്ടി പാറേൽ, കുഞ്ഞികൃഷ്ണൻ കരിന്തളം, ജോൺസൺ അടുക്കം, ജോർജ് ബങ്കളം എന്നിവർ ആശുപത്രിയിലെത്തി ബെന്നിയെയെയും കുടുംബത്തെയും കണ്ടാണ് സഹായധനം കൈമാറിയത്.
Keywords: Kerala, News, Helping Hand, Pig Farmers Association sponsors Treatment money for Ann Marie's Father