Join Whatsapp Group. Join now!

കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്കു ഉടനടി പരിഹാരം കാണണം: ജനതാദള്‍ യു

ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള സംവിധാനം എത്രയും പെട്ടന്ന് എത്തിച്ചു നല്‍കണമെന്നും ജനതാദള്‍ യുണൈറ്റഡ് കാസര്‍കോട് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു problems faced by the fishermen need to be addressed immediately: janata dal u
നാസര്‍ കൊട്ടിലങ്ങാട്

കാഞ്ഞങ്ങാട്: (my.kasargodvartha.com 27.07.2020) തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ഡൗണ്‍ കാരണം ദുരിതത്തിലും പ്രതിസന്തിയിലുമകപ്പെട്ടിരിക്കുകയാണെന്നും അവര്‍ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള സംവിധാനം എത്രയും പെട്ടന്ന് എത്തിച്ചു നല്‍കണമെന്നും ജനതാദള്‍ യുണൈറ്റഡ് കാസര്‍കോട് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


പല തൊഴിലാളികളും അത്മഹത്യയുടെ  വക്കിലാണ്. കഴിഞ്ഞ ജൂലൈ 25നു മല്‍സ്യ ബന്ധനത്തിന് പോയ തൊഴിലാളികളുടെ പേരില്‍ കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക, ഹോട്ട്‌സ്‌പോട്ട് അല്ലാത്ത മേഖലയില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുക, മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിരസഹായം എത്തിക്കുക എന്നീ ആവശ്യങ്ങള്‍ കൂടി ജില്ലാ കമ്മിറ്റി ഉന്നയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു.



Keywords: Kerala, News, Janata dal, Party, Fishermen,  problems faced by the fishermen need to be addressed immediately: janata dal u

Post a Comment