കാസര്‍കോട്: (my.kasargodvartha.com 10.05.2020) കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയപാത 66 ലെ കുമ്പള - കാസര്‍കോട് ഭാഗം മഴക്കാലത്തു സ്ഥിരമായി പൊട്ടിപ്പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങളായി യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. തുടര്‍ച്ചയായി ഇങ്ങനെ ഒരു ജനത യാത്രാ ക്ലേശം അനുഭവിക്കുന്ന മറ്റൊരു പ്രദേശം ഉണ്ടോ എന്ന് സംശയമാണ്. സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രശ്‌നം. കാലവര്‍ഷത്തിന് മുമ്പ് ദേശീയ പാത നന്നാക്കണമെന്ന് കാസര്‍കോട് സൗഹൃദ ഐക്യവേദി ആവശ്യപ്പെട്ടു.
ഇപ്രാവശ്യം ഫണ്ട് അനുവദിക്കപ്പെട്ട് പെറുവാഡ് - അണങ്കൂര്‍ റോഡ് ഭാഗം റീ ടാറിംഗ് പ്രവൃത്തിക്ക് ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒറ്റ ടെന്‍ഡര്‍ മാത്രമേ ലഭിച്ചുള്ളൂ എന്നാണ് അറിയാന്‍ സാധിച്ചത്. അതുകൊണ്ട് പ്രവൃത്തി നടക്കുന്നില്ല. കാലവര്‍ഷം അടുത്തെത്തി നില്‍ക്കുന്നു. പ്രവൃത്തി തുടങ്ങാന്‍ ഇനിയും വൈകിയാല്‍ മഴക്ക് മുമ്പ് പൂര്‍ത്തിയാക്കാന്‍ പറ്റില്ല. അടിയന്തിരമായി വീണ്ടും ടെന്‍ഡര്‍ ചെയ്യുകയോ അതിലും കിട്ടുന്നില്ലെങ്കില്‍ ദുരന്ത കാല പ്രവൃത്തിയായി നേരിട്ടു ചെയ്യിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവോ വേണ്ടി വരും. അല്ലെങ്കില്‍ ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങള്‍ ഓടുന്ന ഈ മേഖലയില്‍ യാത്രക്കാര്‍ ഈ വര്‍ഷവും കഠിനമായ ദുരിതത്തില്‍ അകപ്പെടും. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെട്ട് മഴക്ക് മുമ്പേ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഇടപെടണമെന്ന് കാസര്‍കോട് സൗഹൃദ ഐക്യവേദി ആവശ്യപ്പെട്ടു.
നിസാര്‍ പെര്‍വാഡ് കോര്‍ഡിനേറ്ററായ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അബ്ദുല്ല പടിഞ്ഞാര്‍, അബുതായി, അസീസ് കോപ്പ, സലാം കുന്നില്‍, അബ്ദുല്ല കുഞ്ഞി മൊഗ്രാല്‍, ഉമര്‍ പാണലം, അസീസ് കടവത്ത്, സിദ്ദീഖ് ഒമാന്‍ എന്നിവര്‍ പങ്കെടുത്തു. സലീംചാല അത്തിവളപ്പില്‍ സ്വാഗതവും അഷ്‌റഫ് സീതി പട്‌ള നന്ദിയും പറഞ്ഞു.

Keywords: Kerala, News, Sauhrda Aikya vedi demanded to repair NH