ചെര്‍ക്കള: (my.kasargodvartha.com 12.05.2020) കൊറോണ വൈറസ് വ്യാപനത്തിലും ലോക്ക് ഡൗണിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് കൈതാങ്ങായി ബേര്‍ക്ക ചാരിറ്റബിള്‍ ഫൗണ്ടേഷന്‍. ജീവകാരുണ്യ പ്രവര്‍ത്തകനും പ്രമുഖ കോണ്‍ട്രാക്ടറുമായ ബഷീര്‍ ബാബ് ചെര്‍മാനായ ബേര്‍ക്ക ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ബേര്‍ക്ക മഹല്‍ നിവാസികളായ 300 കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണ കിറ്റുകളുടെ വിതരണോദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
മൊയ്തു പാലക്കുഴി അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് സമൂഹ്യ ക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അഹ് മദ് ഹാജി മുഖ്യാതിഥിയായി. സി വി ജയിംസ്, അബ്ദുല്‍ ഖാദര്‍ സിദ, സി മാഹിന്‍ ഹാജി, നവാസ് സന തുടങ്ങിയവര്‍ സംബന്ധിച്ചു. ആമു സ്റ്റോര്‍ സ്വാഗതവും ബേബി മുഹമ്മദ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Help of berka charitable foundation