നെല്ലിക്കുന്ന്: (my.kasargodvartha.com 07.05.2020) കൊറോണ കാലത്തും സഹായഹസ്തവുമായി ''ആഖിറത്തിലേക്കുള്ള സമ്പത്ത്' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനായി നെല്ലിക്കുന്നുകാര്‍ രൂപീകരിച്ചതാണ് ഈ വാട്‌സ്ആപ്പ് കൂട്ടായ്മ. മാസക്കിറ്റുകളും, രോഗികളായവര്‍ക്ക് മരുന്നുകള്‍ വാങ്ങാനുള്ള സഹായങ്ങളും, കല്യാണം, ഭവന നിര്‍മാണം, തുടങ്ങി നിരവധി സഹായങ്ങളും ഈ കൂട്ടായ്മയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ്. റംസാന്‍ മാസത്തിലുള്ള കിറ്റുകളും സഹായങ്ങളും നല്‍കിവരുന്നു.
നെല്ലിക്കുന്ന് പ്രദേശങ്ങളില്‍ ഉള്ളവര്‍ മാത്രമല്ല, പുറത്തുള്ളവരും സഹായത്തിനായി സമീപിക്കാറുണ്ട്. അവരുടെ കഴിവിന്റ പരമാവധി സഹായിക്കുന്നുമുണ്ട്. കോവിഡ് മഹാമാരിയിലും അര്‍ഹതപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും കിറ്റുകളെത്തിച്ചു കൊടുക്കുകയും നാട്ടുകാരുടെ പ്രശംസകള്‍ കരസ്ഥമാക്കുകയും ചെയ്യുന്നുവെന്നതാണ് ഏറെ സന്തോഷമുള്ള കാര്യം. ഗള്‍ഫ് നാടുകളിലുള്ളവരുടെയും നാട്ടുകാരുടെയും സഹകരണങ്ങളാണ് ഈ ഉദ്ധ്യമത്തിന്റെ വിജയം. ഈ കൂട്ടായ്മ രൂപീകൃതമായതു മുതല്‍ ഇന്നു വരെ ഒന്നര കോടി രൂപയുടെ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ആഖിറത്തിലേക്കുള്ള സമ്പത്ത് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ.
ഇനിയും തുടര്‍ന്ന് അങ്ങോട്ടു വിപുലമായ പരിപാടികളോടെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കഴിയാന്‍ സാധിച്ചിരുന്നുവെങ്കിലെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയാണ് പ്രവര്‍ത്തകര്‍. കൊറോണ കാലത്തും പാവപ്പെട്ടനും, ഗള്‍ഫുകാരനായവര്‍ക്കും തുല്യത നല്‍കി ഭക്ഷണ കിറ്റുകളും, പച്ചക്കറി, ഫ്രൂട്ട്‌സുകളും നല്‍കുകയും ചെയ്തു. റമളാന്‍ തുടക്കത്തില്‍ തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. മുന്നൂറ് കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ വാട്‌സ്ആപ്പ് കൂട്ടായ്മ.
ആത്മാര്‍ത്ഥതയുടെ ആരവം നാട്ടിലും ഗള്‍ഫ് നാടുകളിലും മുഴങ്ങുമ്പോള്‍ ഓരോ പ്രവര്‍ത്തകരുടേയും മനസുകളില്‍ സംതൃപ്തിയാണ്. പെരുന്നാളിനും അഞ്ഞൂറില്‍പരം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കാനുള്ള പ്രയത്‌നത്തിലാണു ആഖിറത്തിലേക്കുള്ള സമ്പത്ത് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലെ മെമ്പര്‍മാര്‍. അതിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. തളരാത്ത ആവേശവും, ആത്മാര്‍ത്ഥയുമാണ് പലരുടേയും കണ്ണീരൊപ്പാന്‍ പ്രചോദനമായിക്കൊണ്ടിരിക്കുന്നതെന്ന് അഡ്മിന്‍ അസ്ലം ഖാസി പറയുന്നു.
Keywords: Kerala, News, 'Aakhirathilekkulla sambath' whatsapp group