Join Whatsapp Group. Join now!

കൊറോണകാലത്തും തിരക്കൊഴിയാതെ ഹസൈൻ കടവത്ത്

സേവനം ചിലർക്ക് ഒരു ഹരമാണ്, മറ്റുചിലർക്ക് പ്രശസ്തിക്കുള്ള ഊടുവഴിയും. എന്നാൽ ജീവിതം തന്നെ സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെക്കുന്നവരുണ്ട് Kerala, News, Busy, Hassain Kadavath busy with Service
മുഹമ്മദലി നെല്ലിക്കുന്ന്

(my.kasargodvartha.com 25.04.2020) സേവനം ചിലർക്ക് ഒരു ഹരമാണ്, മറ്റുചിലർക്ക് പ്രശസ്തിക്കുള്ള ഊടുവഴിയും. എന്നാൽ ജീവിതം തന്നെ സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെക്കുന്നവരുണ്ട്. അതിൽപ്പെട്ട വ്യക്തിത്വത്തിനുടമയാണ് ഹസൈൻ കടവത്ത്. ജാതിയോ, മതമോ നിറമോ നോക്കാതെ എല്ലാവരേയും ഒരു കണ്ണിൽ കാണുന്നവനാണ് ഹസൈൻ. പ്രതിഫലം കാംക്ഷിക്കാതെ നിശ്ശബ്ദമായ സേവനങ്ങളാണ് കാഴ്ച വെക്കുന്നതാണ് ഏവരേയും ഹസൈനുമായി അടുപ്പിക്കുവാൻ പ്രേരണയാകുന്നത്.

ഈ കൊറോണക്കാലത്തും വെറുതെയിരിക്കാൻ ഹസൈൻ കടവത്തിന് കഴിയുന്നില്ല. ഊണും ഉറക്കവുമില്ലാതെ, വിശ്രമമില്ലാതെ തിരക്കിട്ട പ്രവർത്തനത്തിലാണ് ഈ മനുഷ്യൻ. ഉദാരമതികളുടെ കൈകളിൽ നിന്നും ഭക്ഷണ കിറ്റുകളും മറ്റുമുള്ളവ ശേഖരിച്ച് വിശക്കുന്നവരുടെ കൈകളിലേക്കെത്തിച്ചു കൊടുക്കുവാനും മരുന്നുകൾ കഴിക്കുന്നവർക്കും മരുന്നുകളെത്തിച്ചു കൊടുക്കുവാനും ഹസൈൻ ഓടുകയാണ്.

വീട്ടിൽ നിന്നും രാവിലെ പുറപ്പെട്ടാൽ കിതപ്പില്ലാത്ത, തളർച്ചയില്ലാത്ത ഓട്ടത്തിലാണ് ഹസൈൻ. തളങ്കര നിവാസികളേയും അതു പോലെ അതിഥി തൊഴിലാളികളുടേയും വിഷമങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കുമ്പോൾ ഹസൈന്റെ മനസ്സിൽ സന്തോഷത്തിന്റെ ഏഴ് വർണ്ണങ്ങൾ വിരിയുകയാണ്. ഏതു പാതിരാ നേരത്തായാലും സഹായമഭ്യർത്ഥിച്ച് ഫോൺ കോൾ വന്നാൽ എതിര് പറയാതെ സാധിച്ചു കൊടുക്കും.

സ്വയം ജീവിക്കുവാൻ മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയാണ് അദ്ദേഹം. എന്നും ഏവർക്കും പുഞ്ചിരിയിലൂടെ സ്നേഹങ്ങൾ മാത്രം നൽകി വരുന്ന സൗമ്യമായ മാതൃകാ പുരുഷനാണ് ഹസൈൻ കടവത്ത്.തളങ്കര ഇരുപത്തിയേഴാം വാർഡ് പ്രതിനിധാനം ചെയ്യുന്ന കൗൺസിലറാണ്.  ഭാര്യ ഫർസാന ഹസൈൻ.എന്നും സഹായിയായി കൂടെയുണ്ട്.
Kerala, News, Busy, Hassain Kadavath busy with Service

കാസർകോട് നഗരസഭ മുതൽ മറ്റുള്ള കാര്യാലയങ്ങളിലുള്ള പ്രശ്നങ്ങൾക്ക് പോലും പലരും സമീപിക്കുന്നു. .പലർക്കും പരിഹാരങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. സന്നദ്ധ പ്രവർത്തനത്തിൽ സദാസമയവും ജാഗരൂകനായി നിൽക്കുമ്പോൾ നാട്ടുകാർക്കും മറ്റുള്ളവർക്കും ആശ്വാസത്തിന്റെ തണൽ വിരിയുകയാണ്. ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ ആനന്ദവും ആത്മ സംതൃപ്തിയും ലഭിക്കുകയാണ് ഹസൈൻ കടവത്തിന്.



Keywords: Kerala, News, Busy, Hassain Kadavath busy with Service

Post a Comment