Join Whatsapp Group. Join now!

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

2020 -21 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ Kerala, News, Manjeshwaram Block Panchayat Development seminar conducted
മഞ്ചേശ്വരം: (my.kasargodvartha.com 12.03.2020) 2020 -21 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സുതാര്യവും നീതി പൂര്‍വവും പ്രാദേശികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ആസൂത്രണമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് എ കെ എം അഷ്റഫ് അഭിപ്രായപ്പെട്ടു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാഹുല്‍ ഹമീദ് ബന്തിയോട് (മംഗല്‍പ്പാടി), ബി എ അബ്ദുല്‍ മജീദ് (വോര്‍ക്കാടി), ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുസ്തഫ ഉദ്യാവാര്‍ (ആരോഗ്യ വിദ്യാഭ്യാസം), ബഹ്‌റിന്‍ മുഹമ്മദ് (വികസനം) , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഹസീന മഞ്ചേശ്വര്‍, കെ ആര്‍ ജയാനന്ദ്, സദാശിവ, പ്രസാദ് റായ്, സൈറ ബാനു, സവിത ബാളികെ, പ്രദീപ് കുമാര്‍ ടി, ആശാലത ബി എം, വിവിധ ഗ്രാമ പഞ്ചയാത്ത് മെമ്പര്‍മാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.



Keywords: Kerala, News, Manjeshwaram Block Panchayat Development seminar conducted

Post a Comment