കാസര്‍കോട്: (my.kasargodvartha.com 12.03.2020) കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുപരിപാടികളും ആള്‍ക്കാര്‍ ഒത്തുചേരുന്നതുമായ പരിപാടികളും നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം മാനിച്ച് പൗരത്വ വിഷയത്തില്‍ കഴിഞ്ഞ നാലു ദിവസമായി കാസര്‍കോട് നടന്നു വരുന്ന ആസാദി സ്‌ക്വയര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ആസാദി ഇന്ത്യാ മൂവ്‌മെന്റ് ചെയര്‍മാന്‍ കെ ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ അജിത് കുമാര്‍ ആസാദ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൊറോണ വ്യാപനത്തിനെതിരെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ആസാദി ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ സമരപരിപാടികളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, News, Corona virus: Azadi Square stoppedകൊറോണ വ്യാപനത്തിനെതിരെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ആസാദി ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ സമരപരിപാടികളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
< !- START disable copy paste -->