Join Whatsapp Group. Join now!

ആസ്പയര്‍ സിറ്റി സെവന്‍സ്; എതിരില്ലാത്ത ഒരു ഗോളിന് എഫ് സി പള്ളിക്കരയെ തോല്‍പിച്ച് എഫ് സി കോട്ടപ്പുറം സെമിയില്‍

വളര്‍ന്നുവരുന്ന ഫുട്ബോള്‍ പ്രതിഭകള്‍ക്ക് വിദഗ്ദ്ധമായ കായിക പരിശീലനം നല്‍കാന്‍ പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ് ഒരുക്കുന്ന പടന്നക്കാട് ഫുട്ബോള്‍ Kerala, News, Sports, Aspire city sevens; FC Kottappuram in to Semi
കാഞ്ഞങ്ങാട്: (my.kasargodvartha.com 01.03.2020) വളര്‍ന്നുവരുന്ന ഫുട്ബോള്‍ പ്രതിഭകള്‍ക്ക് വിദഗ്ദ്ധമായ കായിക പരിശീലനം നല്‍കാന്‍ പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ് ഒരുക്കുന്ന പടന്നക്കാട് ഫുട്ബോള്‍ അക്കാദമിയുടെ ധനശേഖരണാര്‍ത്ഥം ഫെബ്രുവരി 21 മുതല്‍ ഐങ്ങോത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ ഗ്രൗണ്ടില്‍ നടന്ന് വരുന്ന എം എഫ് എ അംഗീകൃത അഖിലേന്ത്യാ തല ഫുട്ബോള്‍ ഫെസ്റ്റിലെ ആവേശകരമായ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എഫ് സി പള്ളിക്കരയെ തകര്‍ത്ത് ഹാപ്പി ലൈഫ് മിനിമാര്‍ട്ട് എഫ് സി കോട്ടപ്പുറം സെമി ഫൈനലിലേക്ക് പ്രവേശിപ്പിച്ചു.

ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലെ എട്ടാം മിനുട്ടില്‍ തന്റെ കാലില്‍ കെണിഞ്ഞ പന്തിനെ എഫ് സി കോട്ടപ്പുറം ഒമ്പതാം നമ്പര്‍ ജഴ്സിക്കാരന്‍ നൈജീരിയന്‍ താരം ടോറെ മറു ചേരിയിലെ രണ്ട് പേരെ ഡ്രിബിള്‍ ചെയ്ത് ഗോളിയെയും കബളിപ്പിച്ച് ഗ്രൗണ്ട് ഷൂട്ടിലൂടെ എഫ് സി പള്ളിക്കരയുടെ ഗോള്‍ വല കുലുക്കുകയായിരുന്നു. പിന്നീട് ഇരു ടീമുകളും മുന്നേറ്റ നിരയിലൂന്നിയ പ്രകടനമാണ് നടത്തിയതെങ്കിലും കിട്ടിയ നിരവധി അവസരങ്ങള്‍ മുതലെടുക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല.

എഫ് സി കോട്ടപ്പുറത്തിന്റെ വിജയഗോള്‍ നേടിയ നൈജീരിയന്‍ താരം ടോറെ തന്നെയാണ് കളിയിലെ കേമനും. കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി യു പ്രേമന്‍ മികച്ച കളിക്കാരനായ ടോറെയ്ക്ക് നെക്സടല്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ഏര്‍പ്പെടുത്തിയ ഉപഹാരം സമ്മാനിച്ചു.

കളി കണാനെത്തുന്ന കാണികള്‍ക്കായി ഏര്‍പ്പെടുത്തിയ സമ്മാനവിരുന്നിലെ സമ്മാനമായ 32 എല്‍ ഇ ഡി ടി വി പുഞ്ചാവി കടപ്പുറത്തെ ബാലകൃഷ്ണന്‍ എന്ന ഭാഗ്യാശാലിക്ക് ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ മണിരാജ് നെട്ടൂര്‍ കൈമാറി. തിങ്കളാഴ്ച നടക്കുന്ന ആദ്യ റൗണ്ടിലെ മൂന്നാം പോരാട്ടത്തില്‍ ബ്രദേഴ്സ് ബാവനഗറുമായി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യന്‍ ആര്‍ട്സ് എട്ടിക്കുളം മാറ്റുരയ്ക്കും. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും ആകര്‍ശകമായ സമ്മാനം തന്നെ കളികാണാന്‍ എത്തുന്ന കാണികള്‍ക്കിടയിലെ ഒരു ഭാഗ്യശാലിക്ക് സംഘാടകര്‍ നല്‍കിവരുന്നുണ്ട്.

ഇ-പ്ലാനറ്റ് ഇലക്ട്രോണിക്സ് കാഞ്ഞങ്ങാടാണ് കാണികള്‍ക്കായുള്ള സമ്മാനവിരുന്നിലെ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. നൂറ് രൂപമുടക്കി എടുക്കുന്ന സമ്മാന കൂപ്പണില്‍ മെഗാ സമ്മാനമായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബുള്ളറ്റ് ബൈക്കാണ് ജേതാവിനെ കാത്തിരിക്കുന്നത്.



Keywords: Kerala, News, Sports, Aspire city sevens; FC Kottappuram in to Semi

Post a Comment