Join Whatsapp Group. Join now!

പൈക്കം മണവാട്ടി ബീവി ഉറൂസിന് ഫെബ്രുവരി 29 ന് തുടക്കം

പൈക്കം മണവാട്ടി ബീവി 80-ാമത് ഉറൂസിന് ഫെബ്രുവരി 29 ന് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് മഖാം സിയാറത്തും Kerala, News, Religion, Paikam Manavati uroos on Feb 29th
കാസര്‍കോട്: (www.kasaragodvartha.com 27.02.2020) പൈക്കം മണവാട്ടി ബീവി 80-ാമത് ഉറൂസിന് ഫെബ്രുവരി 29 ന് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് മഖാം സിയാറത്തും തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഖാലിദ് ഹാജി കൊയര്‍ കൊച്ചി പതാക ഉയര്‍ത്തുകയും ചെയ്യും. മാര്‍ച്ച് എട്ട് വരെ ഒമ്പത് ദിവസങ്ങളായി നടക്കുന്ന വിപുലമായ പരിപാടികളില്‍ ജാതി-മത, ദേശ-ഭാഷകള്‍ക്കതീതമായി ജനലക്ഷങ്ങള്‍ സംഗമിക്കുന്ന ഉറൂസ് മതമൈത്രിയുടെ പ്രതീകമാണെന്ന് സംഘാടകര്‍ പറഞ്ഞു.

29 ന് വൈകുന്നേരം നാലു മണിക്ക് മഖാം പരിസരത്ത് പുതുക്കി പണിത മസ്ജിദിന്റെ ഉദ്ഘാടനം സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും. എട്ടു മണിക്ക് ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടക്ക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പൈക്ക ഖാസി അസയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യും. പൈക്ക ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. ഷമീര്‍ ദാരിമി മാടാവ് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റഊഫ് അസ്ഹനി കാന്തപുരം, നവാസ് മന്നാനി പനവൂര്‍, സുബൈര്‍ ദാരിമി, അലി അക്ബര്‍ ബാഖവി, താണിയാപുരം സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ കുന്നുംകൈ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, യു കെ മുഹമ്മദ് ഹനീഫ് നിസാമി, സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, പേരോട് മുഹമ്മദ് അസ്ഹരി, ഇ പി അബൂബക്കര്‍ ഖാസിമി പത്തനാപുരം തുടങ്ങിയവര്‍ സംബന്ധിക്കും.

മാര്‍ച്ച് എട്ടിന് സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി കല്ലായം മുഖ്യ പ്രഭാഷണം നടത്തും. ഉറൂസിന്റെ ഭാഗമായി സ്വലാത്ത് മജ്‌ലിസ്, മജ്‌ലിസുന്നൂര്‍ ബുര്‍ദ ആലാപനം ഉണ്ടായിരിക്കും. മാര്‍ച്ച് ഒമ്പതിന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി, ഷമീര്‍ ദാരിമി മാടാവ്, ജെ പി അബ്ദുല്ല, ബി എ അബ്ദുര്‍ റസാഖ്, ഖാലിദ് ഹാജി കൊയര്‍ കൊച്ചി, ഹനീഫ് കരിങ്ങപ്പള്ളം, ബി കെ ബഷീര്‍ പൈക്ക എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Religion, Paikam Manavati uroos on Feb 29th  < !- START disable copy paste -->  

Post a Comment