Join Whatsapp Group. Join now!

സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

മല്ലം വാര്‍ഡ് വികസന സമിതി, ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് എന്‍ എസ് എസ് എന്നിവയുടെ സഹകരണത്തോടെ കാന്‍ഫെഡ് സോഷ്യല്‍ Kerala, News, Free eye testing camp conducted
ബോവിക്കാനം: (www.kasaragodvartha.com 24.02.2020) മല്ലം വാര്‍ഡ് വികസന സമിതി, ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് എന്‍ എസ് എസ് എന്നിവയുടെ സഹകരണത്തോടെ കാന്‍ഫെഡ് സോഷ്യല്‍ ഫോറം സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പ് ആശ്വാസകരമായി.

ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ മെജോ ജോസഫ് സ്വാഗതം പറഞ്ഞു. കാന്‍ഫെഡ് സോഷ്യല്‍ ഫോറം സംസ്ഥാന ട്രഷറര്‍ പാറയില്‍ അബൂബക്കര്‍ പദ്ധതി വിശദീകരണം നടത്തി. പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുല്‍ സാജു മുഗാരി തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഐ ടെക്‌നീഷ്യന്‍ യഹ്‌സല്‍ അവബോധ ക്ലാസ് അവതരിപ്പിച്ചു.


മുന്‍ ഗവ. കോളജ് പ്രിന്‍സിപ്പാള്‍ ഗോപിനാഥ്, സാമൂഹ്യ പ്രവര്‍ത്തകരായ കെ ബി മുഹമ്മദ് കുഞ്ഞി, ഹനീഫ കടപ്പുറം, വാര്‍ഡ് വികസന സമിതി അംഗങ്ങളായ കൃഷ്ണന്‍ ചേടിക്കാല്‍, വേണുകുമാര്‍ അമ്മങ്കോട്, മാധവന്‍ നമ്പ്യാര്‍, പൊന്നപ്പന്‍, പ്രകാശ് റാവു, ഷരീഫ് മല്ലത്ത്, അബ്ദുല്ല കുഞ്ഞി മുണ്ടപ്പള്ളം, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ കരീം കോയക്കീല്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രീതം, മുളിയാര്‍ സി എച്ച് സി പാലിയേറ്റീവ് നേഴ്‌സ് പ്രിയ കുമാരി, എ യു പി എസ് പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു. എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ക്യാമ്പ് നിയന്ത്രിച്ചു.

Keywords: Kerala, News, Free eye testing camp conducted

Post a Comment