Kerala

Gulf

Chalanam

Obituary

Video News

ജില്ലയിലെങ്ങും ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

കാസര്‍കോട്:  (my.kasargodvartha.com 01.12.2019)  ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. വിവിധ ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികളോടെയാണ് എയ്ഡ്‌സ് ദിനം ആചരിച്ചത്.

സമൂഹം മാറ്റത്തിന് വഴിയൊരുക്കും എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. എയ്ഡ്‌സ് രോഗത്തോടുള്ള ചെറുത്തുനില്‍പിന് ശക്തിപകരാന്‍ 1988 ഡിസംബര്‍ ഒന്നുമുതലാണ് ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനം ആചരിക്കപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. 
എച്ച് ഐ വി ബാധിതരെ ഒറ്റപ്പെടുത്തരുത് -ഡോ. രാജാറാം

കാസര്‍കോട്: എച്ച് ഐ വി ബാധിതരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തരുതെന്നും എന്നും അവരെ ചേര്‍ത്തുപിടിച്ച് ഉന്നതങ്ങളിലേക്ക് ഉയര്‍ത്തണമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ആര്‍ ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റെഡ് റിബണ്‍ മാതൃകയില്‍ മെഴുകുതിരി തെളിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ആമിന മുണ്ടോള്‍, എ ആര്‍ ടി സെന്റര്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജനാര്‍ദന നായ്ക്, സി എച്ച്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുബീന ഫാത്തിമ, ഡോ. അരുണ്‍കുമാര്‍, റോട്ടറി ക്ലബ് കാസര്‍കോട് പ്രസിഡന്റ് ലജീഷ്, മുന്‍ പ്രസിഡന്റ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ വി അനില്‍കുമാര്‍ സ്വാഗതവും ഫാര്‍മസിസ്റ്റ് സി എ യൂസുഫ് നന്ദിയും പറഞ്ഞു.ചെര്‍ക്കള വി കെ പാറയില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തില്‍ വിവിധ പരിപാടികള്‍

ചെര്‍ക്കള: ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂ ബേവിഞ്ച സഹൃദയ വേദിയുടെ സഹകരണത്തോടെ ചെര്‍ക്കള വി കെ പാറയില്‍ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. പൊതുയോഗം, ബോധവത്കരണ ക്ലാസ്, റെഡ് റിബണ്‍ ധരിക്കല്‍, ലൈറ്റ് ലാമ്പിംഗ് എന്നിവ നടത്തി.


ചെങ്കള ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബര്‍ താഹിര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് എയ്ഡ്‌സ്ദിന സന്ദേശം നല്‍കി.


ക്ലബ് പ്രസിഡന്റ് റാഷിദ് ബേഡകം, പുഞ്ചിരി പ്രസിഡന്റ് ബി സി കുമാരന്‍, അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍, യാസര്‍ അറഫാത്ത്, ശറഫുദ്ദീന്‍, പ്രജിത്ത്, മനോജ്, മഹിമ, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ടി എം സമീര്‍ സ്വാഗതവും ക്ലബ് സെക്രട്ടറി നൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, General Hospital, ART Centre, Red ribbon, World Aids day organized

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive