Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 23-12-2019

പുരോഗമന കലാ സാഹിത്യസംഘം കാറഡുക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ Kerala, News, Nattuvedi, Karadukka, Bevoori, Kanhangad, Nattuvedi-Nattuvarthamanam 23-12-2019
ഗ്രാമീണ നാടകോത്സവം

കാസര്‍കോട്: (my.kasargodvartha.com 22.12.2019) പുരോഗമന കലാ സാഹിത്യസംഘം കാറഡുക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ നാടകോത്സവം. സാംസ്‌കാരിക സായാഹ്നം: സി എം വിനയചന്ദ്രന്‍. നാടകം: തിരുവനന്തപുരം സൗപര്‍ണികയുടെ 'ഇതിഹാസം'. വൈകീട്ട് ഏഴുമണിക്ക് കാടകത്ത്.

സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 21ാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം. ബേവൂരി സൗഹൃദ ഓപണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴുമണിക്ക്. നാടകം: ആലുവ പ്രഭാത് തിയേറ്റേഴ്‌സിന്റെ 'അഴിമുഖം'.

മോട്ടോര്‍ ഫെഡറേഷന്‍ പ്രചാരണ ജാഥ

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെയും ദേശീയ പണിമുടക്കിന്റെ പ്രചാരണത്തിനുമായി മോട്ടോര്‍ ഫെഡറേഷന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച രണ്ട് വാഹനജാഥകള്‍ പര്യടനം നടത്തും. ഇരു ജാഥകളും രാവിലെ 9.30ന് തൃക്കരിപ്പൂരില്‍ അഖിലേന്ത്യാ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷം

ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും. സഅദിയ്യയുടെ പ്രധാന പ്രവേശന കവാടം യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി രാവിലെ ഒമ്പതുമണിക്ക് തുറന്നുകൊടുക്കും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പതാക ഉയര്‍ത്തും. രാവിലെ 9.30ന് സഅദിയ്യ വിഷന്‍ 2030 രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് ഗ്രാന്റ് അലുംനി മീറ്റ് ഡോ. ഖാദിര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
പികെഎസ് സംവരണ സംരക്ഷണ സംഗമം

പികെഎസ് ഏരിയാ കമ്മിറ്റി തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപം സംവരണ സംരക്ഷണ സംഗമം സംഘടിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.

പി രാഘവന് ആദരം

കേരള ദിനേശ് ബീഡി കാസര്‍കോട് ബീഡിത്തൊഴിലാളി വ്യവസായ സഹകരണ സംഘം 50ാം വാര്‍ഷികാഘോഷ സമാപന പരിപാടിയുടെ ഭാഗമായി മുന്‍ പ്രസിഡന്റ് പി രാഘവനെ ആദരിക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് മുന്നാട് പീപ്പിള്‍സ് കോളജിലാണ് പരിപാടി.

ലീഡര്‍ അനുസ്മരണം 

ഡിസിസി നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് വിദ്യാനഗര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണം നടത്തും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി തുടങ്ങിയവര്‍ സംബന്ധിക്കും.

പുരോഗമന കലാസാഹിത്യ സംഘം വായനാ സന്ധ്യ

ജോസഫ് ലോറന്‍സിന്റെ കഥകളെ ആസ്പദമാക്കി തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുലിക്കുന്ന് ലൈബ്രറിയില്‍ സംവാദം സംഘടിപ്പിക്കും.

കല്യോട്ട് കഴകം പെരുങ്കളിയാട്ടം

കല്യോട്ട് കഴകം പെരുങ്കളിയാട്ടം 23 മുതല്‍ 29 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 23ന് പുലര്‍ച്ചെ 5.45ന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും പുറപ്പെടും. 25 കിലോമീറ്റര്‍ നടന്ന് ദീപവും തിരിയും എത്തിക്കുന്നതോടെ കളിയാട്ടത്തിന് തുടക്കമാവും.

യുക്തിവാദി സംഘം ബൈക്ക് റാലി

'വലയ സൂര്യഗ്രഹണത്തിന് സ്വാഗതം, അന്ധവിശ്വാസങ്ങള്‍ക്ക് വിട' എന്ന മുദ്രാവാക്യവുമായി യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി തിങ്കളാഴ്ച ബോധവത്കരണ ബൈക്ക് റാലി നടത്തും.

സമസ്ത പൗരത്വ സംരക്ഷണ റാലിയും റെയ്ഞ്ച് വാര്‍ഷികവും

ബദിയടുക്ക റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 20ാം വാര്‍ഷിക സമ്മേളനവും ബദിയടുക്ക-കുമ്പടാജെ സംയുക്ത റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് കമ്മിറ്റിയുടെ സമസ്ത പൗരത്വ സംരക്ഷണ റാലിയും തിങ്കളാഴ്ച ബദിയടുക്ക ടൗണില്‍ നടക്കും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Karadukka, Bevoori, Kanhangad, Nattuvedi-Nattuvarthamanam 23-12-2019

Post a Comment