Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 25-12-2019

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോ News, Kerala, Nattuvedhi Nattuvarthamanam 25.12.2019
സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 21ാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം. ബേവൂരി സൗഹൃദ ഓപണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴുമണിക്ക്. നാടകം: ചൈത്രധാര കൊച്ചിയുടെ 'പുനഃസൃഷ്ടി'.

കേരള ബീച്ച് ഗെയിംസ് ജില്ലാതല മത്സരങ്ങള്‍

കായിക യുവജന ക്ഷേമ വകുപ്പും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ബീച്ച് ഗെയിംസ് ജില്ലാതല മത്സരങ്ങള്‍ പള്ളിക്കര ബേക്കല്‍ ബീച്ചില്‍. വൈകീട്ട് നാലുമണി മുതല്‍ പുരുഷ-വനിതാ കബഡി, വോളിബോള്‍ മത്സരങ്ങള്‍. പുരുഷ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള കബഡി, കമ്പവലി മത്സരങ്ങള്‍. അഞ്ചുമണിക്ക് സമാപന സമ്മേളനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ആറുമണിക്ക് പയ്യന്നൂര്‍ എസ് എസ് ഓര്‍ക്കസ്ട്രയുടെ ബീച്ച് മ്യൂസിക് നൈറ്റ്

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷം

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് പ്രവാസി കുടുംബ സംഗമം നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ കൊയിലാണ്ടി അധ്യക്ഷത വഹിക്കും. കാസിം ഇരിക്കൂര്‍ വിഷയാവതരണം നടത്തും. രണ്ടുമണിക്ക് ബുക്ക് ഫെയര്‍ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജയിംസ് ജോസഫ് നിര്‍വഹിക്കും. മൂന്നുമണിക്ക് താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണ സമ്മേളനവും എക്‌സിബിഷനും. ജില്ലാ കലക്ടര്‍ ഡോ. സജിത്ത്ബാബു എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും.

തീയ്യ മഹാസഭ 'ആരൂഢം' കുടുംബസംഗമം

തീയ്യ മഹാസഭ 'ആരൂഢം' കുടുംബസംഗമം 25 ന് കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് കുടുംബസംഗമം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കയര്‍ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ പത്മനാഭന്‍ മുഖ്യാതിഥിയാകും. ഉച്ചക്ക് രണ്ടു മണിക്ക് സാംസ്‌ക്കാരിക സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരന്‍ പണിക്കര്‍ അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ എം രാജഗോപാലന്‍, എം സി ഖമറുദ്ദീന്‍ എന്നിവര്‍ മുഖ്യതിഥികളാകും.

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംഗമം

എന്‍ഡിഎ സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നയത്തിനെതിരെ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും സന്നദ്ധ സംഘടനകളുടെയും ജില്ലാതല സംഗമം ബുധനാഴ്ച മൂന്നുമണിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സംസ്ഥാന നേതാക്കളായ സുബൈര്‍ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കര്‍ എന്നിവര്‍ പങ്കെടുക്കും.

പാലാട്ട് തറവാട് കുടുംബസംഗമം

പിലിക്കോട് പാലാട്ട് തറവാട് കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും ബുധനാഴ്ച തറവാട് സന്നിധിയില്‍ നടക്കും. രാവിലെ 10 മണിക്ക് തറവാട് കാരണവര്‍ പി സി അപ്പുക്കുട്ടന്‍ അടിയോടി ഉദ്ഘാടനം ചെയ്യും.

കറുത്ത വാവ് ചടങ്ങ്

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കറുത്ത വാവ് ചടങ്ങ് 25ന് നടക്കും.

കാസര്‍കോട് അഗ്രി ഹോര്‍ട്ടി സൊസൈറ്റി കാര്‍ഷിക-പുഷ്പ-ഫല-സസ്യ പ്രദര്‍ശനം ബേക്കല്‍ കോട്ടയില്‍ 

ബേക്കല്‍ കോട്ടയില്‍ വെച്ച് നടക്കുന്ന കാസര്‍കോട് അഗ്രി ഹോര്‍ട്ടി സൊസൈറ്റി കാര്‍ഷിക-പുഷ്പ-ഫല-സസ്യ പ്രദര്‍ശനത്തില്‍ വൈകിട്ട് 6 മണിക്ക് ഗാനമേള.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇശല്‍ ഗ്രാമത്തില്‍ 4 മണിക്ക് പാട്ടുപാടിയും, ചിത്രം വരച്ചും പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ എം എസ് മൊഗ്രാല്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഇശല്‍ ഗ്രാമം പാട്ടുപാടിയും, ചിത്രം വരച്ചും ജനാധിപത്യ- മതേതര- സാംസ്‌കാരിക പ്രതിരോധ കൂട്ടായ്മ ഒരുക്കുന്നു. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മൊഗ്രാല്‍ ടൗണിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇശല്‍ ഗ്രാമത്തിലെ കലാകാരന്മാരും, സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ അണിചേരുമെന്ന് ലൈബ്രറി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.Keywords: News, Kerala, Nattuvedhi Nattuvarthamanam 25.12.2019

Post a Comment