Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമം: ചെമ്പിരിക്ക കടുക്കകല്ല് ബീച്ചില്‍ പൗരസമിതിയുടെ പ്രതിഷേധ ചത്വരം

പൗരത്വ ഭേദഗതി നിയമം അസാധുവാക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ തള്ളിക്കളയുക എന്നീ Kerala, News, Chembirikka, CAA: Citizens' protest square held at Chembirikka Kadukkakallu beach
ചെമ്പിരിക്ക: (my.kasargodvartha.com 30.12.2019) പൗരത്വ ഭേദഗതി നിയമം അസാധുവാക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ചെമ്പിരിക്ക പൗരസമിതി കടുക്കകല്ല് ബീച്ചില്‍ പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു. പ്രതിഷേധ ചത്വരത്തില്‍ ചിത്രം വരച്ചും കവിത ചൊല്ലിയും കഥ പറഞ്ഞും പ്രതിഷേധം തീര്‍ത്തു. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ പാടിയും പറഞ്ഞും വരച്ചുമായിരുന്നു സാംസ്‌കാരിക പ്രതിരോധം.


മജീദ് ഖത്തര്‍ അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് നാഷണല്‍ അബ്ദുല്ല ചിത്രം വരച്ചു. നാടകകൃത്ത് പദ്മനാഭന്‍ ബ്ലാത്തൂര്‍, കവികളായ രവീന്ദ്രന്‍ പാടി, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അണിഞ്ഞ, പി ഇ എ റഹ്മാന്‍ പാണത്തൂര്‍ എന്നിവര്‍ കവിത ചൊല്ലി പ്രതിഷേധത്തില്‍ പങ്കാളികളായി.

മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് നസ്‌റുല്ല വിഷയാവതരണം നടത്തി. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയുടെ ചതിക്കുഴികള്‍ ബോധ്യപ്പെടുത്തുന്ന പ്രദര്‍ശനവും നടത്തി. ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകളുയര്‍ത്തിയും നൂറുകണക്കിനാളുകള്‍ പ്രതിഷേധ ചത്വരത്തില്‍ പങ്കാളികളായി.


സി എച്ച് മുഹമ്മദ്, സി എ മൊയ്തീന്‍കുഞ്ഞി, പി എ സമീര്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, സി എച്ച് അബ്ദുല്ലത്തീഫ്, മുഷമ്മിര്‍ അഹമ്മദ്, സര്‍ദാര്‍ സിദ്ദീഖ്, ആര്‍ ബി മുഹമ്മദ് ഷാഫി, അബൂബക്കര്‍ കാട്ടിപാറ, പി എം റിയാസ്, അബ്ദുല്ലത്തീഫ് സി ഇ, സബീര്‍ ബി കെ, ഗരീബ് നവാസ്, മുഹമ്മദ് ഷാഫി സ്രാങ്ക്, ബി കെ മുഹമ്മദ് കുഞ്ഞി, ഷാഫി ചാപ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി എ യൂസുഫ് സ്വാഗതവും ഇര്‍ഫാന്‍ എ എസ് എച്ച് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Chembirikka, CAA: Citizens' protest square held at Chembirikka Kadukkakallu beach

Post a Comment