Join Whatsapp Group. Join now!

സംസ്ഥാന സ്‌കൂള്‍ അറബിക് കലോത്സവ വേദി: കുപ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ എ എം എ

സംസ്ഥാന കലോത്സവത്തോടനുബന്ധിച്ചുള്ള അറബിക് കലോത്സവ വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ചില തല്‍പരകക്ഷികള്‍ Kerala, News, Kanhangad, State school Arabic Festival vanue: KAMA demanded actions angainst fake news
കാസര്‍കോട്: (my.kasargodvartha.com 10.11.2019) സംസ്ഥാന കലോത്സവത്തോടനുബന്ധിച്ചുള്ള അറബിക് കലോത്സവ വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ചില തല്‍പരകക്ഷികള്‍ സോഷ്യല്‍ മീഡിയ വഴി കുപ്രചാരണങ്ങള്‍ നടത്തുന്നതായി കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍. ഇത്തരം കുപ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ എ എം എ സംസ്ഥാന വൈസ് പ്രസിഡണ്ടും അറബിക് കലോത്സവ കണ്‍വീനറുമായ അബ്ദുല്‍മജീദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് വ്യാപാരഭവനിലെ രണ്ട് വേദികള്‍, എസ് എന്‍ എ യു പി എസ് പടന്നക്കാട് എന്നിവയായിരുന്നു അറബിക് കലോത്സവ വേദികളായി നിശ്ചയിച്ചിരുന്നത്. ഈ രണ്ട് വേദികളും കലോത്സവ മത്സരങ്ങള്‍ നടത്തുന്നതിന് അനുയോജ്യമാന്നെന്ന് അറബിക് കലോത്സവ കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കലോത്സവ മത്സരങ്ങള്‍, സെമിനാര്‍ എന്നിവ ഈ വേദികളില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. മാത്രവുമല്ല, ഈ വേദികള്‍ സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്ദര്‍ശിച്ച് തൃപ്തികരമെന്ന് അറിയിച്ചതുമാണ് .

വസ്തുത ഇതായിരിക്കെ ചില തല്‍പരകക്ഷികള്‍ വേദിയുടെ പുറത്തുള്ള ചില അസൗകര്യങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് സംസ്ഥാന കലോത്സവത്തിന്റെ സംഘാടകരെ ഒന്നടങ്കം താറടിച്ച് കാണിക്കുന്ന തരത്തിലുള്ള കുപ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വേദികളെക്കുറിച്ച് വിവാദങ്ങള്‍ നടക്കുന്നെന്നും മറ്റുമുള്ള വ്യാജ സന്ദേശങ്ങള്‍ അയച്ച് കലോത്സവ സംഘാടക സമിതിയെയും അറബിക് കലോത്സവ കമ്മിറ്റിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിലകുറഞ്ഞ രാഷ്ട്രീയ കസര്‍ത്തുകളാണ് ഇവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സബ്കമ്മിറ്റി കണ്‍വീനര്‍മാരുടെ ആദ്യ യോഗത്തില്‍ വേദികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പെട്ടിരുന്നില്ല. ഭാവിയില്‍ ഇഖ്ബാല്‍ സ്‌കൂള്‍ കലോത്സവ വേദിയാക്കുകയാണെങ്കില്‍ അവിടെ അറബിക് കലോത്സവ വേദിയാക്കണമെന്ന് അന്ന് തന്നെ അറബിക് കലോത്സവ കണ്‍വീനര്‍ ആവശ്യപ്പെട്ടിരുന്നു. ഇഖ്ബാല്‍ സ്‌കൂള്‍ കലോത്സവ വേദിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വേദി അവിടേക്ക് മാറ്റണമെന്നുള്ള കണ്‍വീനറുടെ അഭ്യര്‍ത്ഥന പരിഗണിച്ചുകൊണ്ടാണ് കലോത്സവ വേദിയായി നിശ്ചയിച്ചിട്ടുള്ളത്.

കലോത്സവ വേദിയുടെ പേരില്‍ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളോ പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ അറബിക് കലോത്സവ കണ്‍വീനറുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് കേരളത്തിലെ ഒരു അറബി അധ്യാപക സംഘടനയുടെ ഉത്തരവാദപ്പെട്ട ആളുകള്‍ പത്ര മാധ്യമ, സോഷ്യല്‍ മീഡിയകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അസോസിയേഷന്‍ പറഞ്ഞു.

കെ എ എം എ സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍, ഇര്‍ഷാദ്, എസ് എ അബ്ദുര്‍റഹ്മാന്‍, ശിഹാബ്, മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് യാസിര്‍ സി എല്‍ സ്വാഗതവും ട്രഷറര്‍ സിറാജ് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, State school Arabic Festival vanue: KAMA demanded actions angainst fake news

Post a Comment