കാഞ്ഞങ്ങാട്: (my.kasargodvartha.com 02.11.2019) അമ്പലത്തറ സ്‌നേഹവീട്ടില്‍ വായനാമുറിക്ക് തുടക്കമിട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് വായനാമുറി സജ്ജീകരിച്ചത്.
സ്‌നേഹം വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ നിര്‍വഹിച്ചു. ഗ്രന്ഥശാലകള്‍ക്ക് സാമൂഹ്യ ജീവിതത്തെ മാറ്റുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി കേരള ഗ്രന്ഥശാലാ സംഘം ബ്രെയില്‍ ലിപിയില്‍ ആരംഭിച്ച വായനാമുറികള്‍ ഇതിനൊരു ഉദാഹരണമാണെന്നും, സ്‌നേഹവീട്ടില്‍ വായനക്ക് ഇടം നല്‍കുന്നത് ശ്ലാഘനീയമാണെന്നും അപ്പുക്കുട്ടന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുഞ്ഞിന്റെ അമ്മ അരുണി ചന്ദ്രന്‍ കാടകത്തിന്റെ സ്വന്തം ജീവിതം പകര്‍ത്തിയ 'പേറ്റുനോവൊഴിയാതെ' അമ്മമാര്‍ക്ക് വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ സന്ധ്യ ജോസ് അധ്യക്ഷത വഹിച്ചു. ജയരാജ് പി വി, ഇ വി ഹാരിസ്, പ്രസാദ് കെ, സുനില്‍ പാറപ്പള്ളി, ഷിജു പി, പ്രേമചന്ദ്രന്‍ ചോമ്പാല, ദേവസ്യ ആന്റണി എന്നിവര്‍ സംസാരിച്ചു. സന്ധ്യകലിഗ സ്വാഗതവും അമ്പലത്തറ നാരായണന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Ambalathara, Snhaveedu, Endosulfan victims, Sneham Library and reading room inaugurated